ജനങ്ങളുടെ നാമധേയത്തിൽ

സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം ‘പരമ്പരാഗത കുറ്റവാളികൾ’ എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി.

“ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം നയിക്കുന്ന ഇക്കൂട്ടർ മിക്കപ്പോഴും സാമൂഹികശ്രേണിയുടെ ഏറ്റവും താഴത്തെ പടിയിൽമാത്രം സ്ഥാനം ലഭിക്കുന്നവരും കൊളോണിയൽ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട മുൻവിധികൾമൂലമുള്ള വിവേചനം നേരിടുന്നവരുമാണ്,” നാഷണൽ കമ്മീഷൻ ഫോർ ഡീനോട്ടിഫൈഡ് നൊമാഡിക് ആൻഡ് സെമി നൊമാഡിക് ട്രൈബ്‌സിന്റെ 2017-ലെ സർക്കാർ റിപ്പോർട്ട് പറയുന്നു.

ഇവയിൽ ചില സമുദായങ്ങളെ കാലക്രമേണ ഷെഡ്യൂൾഡ് ട്രൈബ് (എസ്.ടി – പട്ടികവർഗ്ഗം), ഷെഡ്യൂൾഡ് കാസ്റ്റ് (എസ്.സി -പട്ടികജാതി), അദർ ബാക്വേർഡ് ക്ലാസ്സസ് (ഓ.ബി.സി – മറ്റ് പിന്നാക്ക വിഭാഗങ്ങൾ) തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ 269 സമുദായങ്ങളെ നാളിതുവരെയും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടേയില്ലെന്ന് 2017-ലെ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇക്കൂട്ടർക്ക് ന്യായമായും അർഹതപ്പെട്ട, വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള സംവരണംപോലെയുള്ള സാമൂഹികക്ഷേമ വ്യവസ്ഥകളുടെ ഗുണഫലങ്ങൾ, ഭൂവിതരണം, രാഷ്ട്രീയ പങ്കാളിത്തം എന്നിങ്ങനെ പലതും അവർക്ക് നിഷേധിക്കപ്പെടുന്നതിന് ഇത് കാരണമാകുന്നു.

തമിഴ് നാട്ടിൽ, പെരുമാൾ മാട്ടുക്കാരൻ, ദൊമ്മര, ഗുഡുഗുഡുപ്പാണ്ടി, ഷോളഗ എന്നീ സമുദായങ്ങളെയെല്ലാം എസ്.സി, എസ്.ടി. അല്ലെങ്കിൽ എം.ബി.സി വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സമുദായങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം അവഗണിച്ച്, അവരെ ആടിയൻ, കാട്ടുനായ്ക്കൻ, സേമ്പനാട് മറവർ തുടങ്ങിയ സമുദായങ്ങൾക്കൊപ്പം പട്ടികപ്പെടുത്തിയിരിക്കുകയാണ്. കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി സമുദായങ്ങളെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ തെറ്റായി വർഗ്ഗീകരിച്ചിട്ടുണ്ട്.

രാജ്യത്ത്, ഡി.എൻ.ടി സമുദായങ്ങളുടെ എണ്ണത്തിൽ ഒന്നാമതും (68) എൻ.ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുമുള്ള (60) സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ടുതന്നെ, ധർമ്മദൊരൈക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പാണ്ടി കരുതുന്നു. “ഞങ്ങൾക്ക് ഒട്ടനേകം ആളുകളോട് മത്സരിക്കേണ്ടതുണ്ട്, ” തങ്ങളേക്കാൾ ഒരുപാട് കാലം മുൻപ് എസ്.ടി പദവി നേടിയിട്ടുള്ളവരെ പരാമർശിച്ച് പാണ്ടി പറയുന്നു. തമിഴ്‌നാട്ടിൽ പിന്നാക്കവിഭാഗം (ബി.സി), അതീവ പിന്നാക്കവിഭാഗം (എം.ബി.സി), വണ്ണിയാർ, ഡി.എൻ.ടി, എസ്.സി. എസ്.ടി എന്നീ വിഭാഗങ്ങൾക്കെല്ലാം ചേർത്ത് വിദ്യാഭ്യാസത്തിലും ജോലിയിലും 69 ശതമാനം സംവരണമുണ്ട്.

കോളനിവാഴ്ച്ചക്കാലത്ത് ദൊമ്മർമാരെ ക്രിമിനൽ സമുദായമായാണ് പരിഗണിച്ചിരുന്നത്. പിന്നീട് ഡീനോട്ടിഫൈ ചെയ്‌തെങ്കിലും, “അവർ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. പോലീസ് അതിക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കും അവർ പതിവായി വിധേയരാകുന്നു,” വിവിധ സമുദായങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനായി മധുരൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടി.ഇ.എൻ.ടി (ദി എംപവർമെൻറ് സെന്റർ ഓഫ് നൊമാഡ്‌സ് ആൻഡ് ട്രൈബ്സ്) സൊസൈറ്റിയുടെ സെക്രട്ടറിയായ ആർ. മഹേശ്വരി പറയുന്നു.

ക്രിമിനൽ ട്രൈബ്സ് ആക്ട് പിൻവലിച്ചെങ്കിലും ചില സംസ്ഥാനങ്ങൾ അതിനുപകരം ഹാബിച്വൽ ഒഫൻഡർസ് ആക്റ്റും സമാനമായ രജിസ്‌ട്രേഷനും മറ്റും കൊണ്ടുവന്നിട്ടുണ്ട്, ഇവരെ നിരീക്ഷിക്കാനും മറ്റും. മൊത്തം സമുദായങ്ങൾക്ക് പകരം വ്യക്തികളാണ് ഇപ്പോൾ ഇരകളാകുന്നത് എന്നതുമാത്രമാണ് വ്യത്യാസം.

— സ്രോതസ്സ് ruralindiaonline.org | Pragati K.B. പരിഭാഷ: പ്രതിഭ ആർ.കെ. | Mar 30, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ