സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം

അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ ലക്ഷ്യം. സ്വകാര്യ വിമാന യാത്രയുടെ വലിയ കാർബൺ വിസർജ്ജനത്തെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയാണ് അവരുടെ ലക്ഷ്യം.

സാധാരണ വാണിജ്യ വിമാനങ്ങളെക്കാൾ 5 – 14 മടങ്ങ് മലിനീകരണമുണ്ടാക്കുന്നവയാണ് സ്വകാര്യ വിമാനങ്ങൾ. അതുപോലെ വ്യോമയാനം കൊണ്ടുള്ള മലിനീകരണത്തിന്റെ 50% നും ഉത്തരവാദികൾ വെറും 1% ആളുകളുകളാണ്.

ഒരു അഭിപ്രായം ഇടൂ