ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു.
1985 ന് ശേഷം വാൾസ്ട്രീറ്റിലെ ബോണസ് 1,743% ആണ് വർദ്ധിച്ചത്. $13,970 ഡോളറിൽ നിന്ന് 2021 ൽ $257,500 ഡോളറായി വർദ്ധിച്ചു. കുറഞ്ഞ വേതനം അതേ തോതിൽ വർദ്ധിച്ചിരുന്നെങ്കിൽ അത് ഇന്നത്തെ മണിക്കൂറിന് $7.25 ഡോളറിന് പകരം മണിക്കൂറിന് $61.75 ഡോളർ ആയേനേ.
— സ്രോതസ്സ് inequality.org | Mar 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.