പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു.
ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് ട്രിച്ചിയിൽ അവ സമ്മേളിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.