താൻ ബുധനാഴ്ച രാജിവെക്കുമെന്ന് Stanford University പറഞ്ഞു. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ സ്വതന്ത്രമായ നിരൂപണത്തിൽ അദ്ദേഹം ഗവേഷണ അധർമ്മം നടത്തി എന്ന് കണ്ടെത്തി. അദ്ദേഹം പ്രധാന എഴുത്തുകാരനായ, തലച്ചോറിന്റെ വികാസത്തെക്കുറിച്ചുള്ള 5 ഗവേഷണ പ്രബന്ധങ്ങളിലാണ് ഗൗരവകരമായ പിഴവുകൾ കണ്ടെത്തിയത്. ഓഗസ്റ്റ് 31 ന് താൻ രാജിവെക്കുമെന്ന് വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും ന്യൂറോ ശാസ്ത്രജ്ഞനായ Marc Tessier-Lavigne പ്രസ്ഥാവനയിൽ പറഞ്ഞു.
രണ്ട് ദശാബ്ദങ്ങൾ വരെ പഴക്കമുള്ള ഗവേഷണ പ്രബന്ധങ്ങളിൽ അദ്ദേഹം തട്ടിപ്പ് നടത്തുകയും മറ്റ് അധാർമ്മിക പ്രവർത്തികളും നടത്തിയെന്ന് ആരോപണമുണ്ടായപ്പോൾ board of trustees പരിശോധന നടത്തിയതിന് ശേഷമാണ് അദ്ദേഹം രാജിവെച്ചത്. അധാർമ്മിക പ്രവർത്തനത്തെക്കുറിച്ച് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് PubPeer ആണ്. അന്ന് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയായ Theo Baker ആണ് അതിനെക്കുറിച്ച് ശക്തമായി റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന് George Polk പത്രപ്രവർത്തന അവാർഡും ലഭിച്ചു.
— സ്രോതസ്സ് cbc.ca | Jul 19, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.