ആദിവാസി സാമൂഹ്യപ്രവർത്തകനായ Leonard Peltier നോട് കാരുണ്യം കാണിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിന് മുമ്പിൽ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകർ നടത്തിയ റാലിയിൽ 35 ആദിവാസി നേതാക്കളേയും സഹകാരികളേയും U.S. Park Police അറസ്റ്റ് ചെയ്തു. Peltier ന്റെ 79ാം ജന്മദിനത്തിൽ നടത്തിയ D.C.യിലെ റാലിക്കായി, തെക്കെ ഡക്കോട്ടയിലെ Pine Ridge Reservation നിന്ന് തുടങ്ങിയ സാര്‍ത്ഥവാഹകസംഘമായി ധാരാളം സാമൂഹ്യപ്രവർത്തകർ എത്തി. അറസ്റ്റ് ചെയ്യപ്പെട്ട 35 പേരിൽ National Congress of American Indians (NCAI) ന്റെ പ്രസിഡന്റായ Fawn Sharp, സംഘാടനകനും നടനുമായ Dallas Goldtooth, NDN Collective ന്റെ പ്രസിഡന്റും CEO ഉം ആയ Nick Tilsen, Amnesty International USA ന്റെ ഡയറക്റ്ററായ Paul O’Brien ഉം ഉൾപ്പടുന്നു. റാലി നടത്തിയത് NDN Collective ഉം Amnesty International USA ഉം ആണ്.
— സ്രോതസ്സ് ndncollective.org | Sep 13, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.