ഇതുവരെ കണ്ടതിലും ഏറ്റവും അകലെയുള്ള നക്ഷത്രത്തെ ഹബിൾ ദൂരദർശിനി കണ്ടെത്തി

ആ നക്ഷത്രത്തെ “Earendel” എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. പ്രഭാത നക്ഷത്രം, ഉയരുന്ന പ്രകാശം എന്നൊക്കെയാണ് പഴയ ഇംഗ്ലീഷിൽ അതിന്റെ അർത്ഥം. Earendel ന്റെ സാങ്കേതികമായ പേര് WHL0137-LS എന്നാണ്. ഇതിന് സൂര്യനെക്കാൾ 50 മടങ്ങ് ദ്രവ്യമുണ്ട്. ദശലക്ഷക്കണക്കിന് മടങ്ങ് പ്രകാശവും ഉണ്ട്. നാസയുടെ Hubble Space Telescope ആണ് ഇത് കണ്ടെത്തിയത്. അവിടെ നിന്നുള്ള പ്രകാശത്തിന് ഭൂമിയിൽ എത്തുന്നതിന് 1290 കോടി വർഷം വേണം. പ്രപഞ്ചത്തിന് 90 കോടി വർഷം പ്രായമുള്ളപ്പോൾ, ഇപ്പോഴത്തെ പ്രായത്തിന്റെ വെറും 7%, എന്ന് നമുക്ക് തോന്നുന്നു. നാം 1280 കോടി വർഷം മുമ്പുള്ള നക്ഷത്രത്തെയാണ് ഇപ്പോൾ കാണുന്നത്. എന്നു കരുതി ഈ നക്ഷത്രത്തിന് അത്രയും പ്രായമുണ്ടാകണമെന്നില്ല. പകരം ഏതാനും ദശലക്ഷക്കണക്കിന് വർഷം പ്രായം ഉണ്ടാകും. ഒരിക്കലും 1280 കോടി വർഷം എന്ന പ്രായത്തിലെത്തില്ല. അതിന്റെ ദ്രവ്യമാനം അനുസരിച്ച് അത് ഇന്നുവരെ അതിജീവിക്കില്ല. കൂടുതൽ ഭാരമുള്ള നക്ഷത്രങ്ങൾ അതിവേഗം ഇന്ധനം കത്തിച്ച് പിന്നീട് പൊട്ടിത്തെറിക്കുകയോ തമോഗർത്തമായി മാറുകയോ ചെയ്യും.

ഒരു അഭിപ്രായം ഇടൂ