സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരെ നിയമിക്കുന്ന രീതി കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം 2018-ല്‍ ആരംഭിച്ചതാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ റിക്രൂട്ട്മെന്റില്‍ 2021 ഒക്ടോബറില്‍ മൂന്ന് ജോയിന്റ് സെക്രട്ടറിമാര്‍, 19 ഡയറക്ടര്‍മാര്‍, ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ വകുപ്പകളിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ സ്വകാര്യ മേഖലയിലെ 38 സ്പെഷ്യലിസ്റ്റുകള്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിതരായിട്ടുണ്ട്. ജോയിന്റ് സെക്ടട്ടറി പദവിയിലേക്ക് നിയമിതരായ രണ്ടുപേര്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

— സ്രോതസ്സ് mathrubhumi.com | 02 Mar 2024

[ഒരു പരീക്ഷയുമില്ല, അഭിമുഖവും ഇല്ല, സംവരണവുമില്ല, നിയമങ്ങളുമില്ല. ഭാരത സർക്കാർ അങ്ങനെ കൂടുതൽ സ്വകാര്യവൽക്കരിക്കപ്പെടുന്നു. ഇതാണ് ഫാസിസം.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ