ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis – ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു

ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി നടക്കുന്ന 42 ലക്ഷം ഹെക്ടറിൽ 80 ശതമാനത്തേയും ഈ പിങ്ക് പുഴുക്കൾ ബാധിച്ചിട്ടുണ്ടെന്നാണ്. ഓരോ കർഷകനും തന്റെ വിളവിന്റെ 33 ശതമാനം മുതൽ 50 ശതമാനം‌വരെ നഷ്ടമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.

പരുത്തിയുടെ ഉത്പാദനത്തിന്റേയും അളവിന്റേയും കാര്യത്തിൽ 40 ശതമാനത്തോളം കുറവുണ്ടാവുമെന്ന് 2018 ജനുവരിയിൽ മഹാരാഷ്ട്ര കൃഷിവകുപ്പ് നടത്തിയ പ്രവചനം, ഈ വ്യാപകമായ വിളനാശത്തെ ശരിവെക്കുന്ന ഒന്നായിരുന്നു. വർഷത്തിൽ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത് ശരാശരി 90 ലക്ഷം പരുത്തിക്കെട്ടാണ്. ഒരു കെട്ടിൽ 172 കിലോഗ്രാം നാരുകളുണ്ടാവും). ഒരു ക്വിന്റൽ പരുത്തിയിൽ 34 കിലോഗ്രാം പരുത്തിനാരുകളും, 65 കിലോഗ്രാം പരുത്തിക്കുരുവും (എണ്ണ ഊറ്റിയെടുക്കാനും കന്നുകാലികൾക്കുള്ള പിണ്ണാക്കിനും ഈ പരുത്തിക്കുരു ഉപയോഗിക്കുന്നു) ഒരു ശതമാനം മാലിന്യവും ഉൾപ്പെടുന്നു. 2018 മാർച്ചിൽ, വിദർഭയിലെ കമ്പോളത്തിൽ ഒരു ക്വിന്റൽ പരുത്തിക്ക് 4,800 മുതൽ 5,000 രൂപവരെ കിട്ടിയിരുന്നു.

2017-18-ൽ 130 ലക്ഷം ഹെക്ടറിലാണ് ഇന്ത്യയിൽ പരുത്തിക്കൃഷി നടന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഈ പിങ്ക് പുഴുവിന്റെ ഭീഷണി പരക്കെയുണ്ടെന്ന് ആ

— സ്രോതസ്സ് ruralindiaonline.org | Jaideep Hardikar, പരിഭാഷ: രാജീവ് ചേലനാട്ട് | May 25, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ