വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

പ്രമുഖ നഗരങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ $80000 കോടി ഡോളറിന്റെ കുറവ് വരും എന്നത് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ ഗതിയിൽ ഭൂഉടമകൾ നേരിടുന്ന നഷ്ട സാദ്ധ്യതകളെ അടിവരയിടുന്നതാണ്.

hybrid work ലേക്കുള്ള കോവിഡ്-19 ന്റെ പ്രേരണ കാരണം ഓഫീസ് സ്ഥലത്തെ ഒഴിവിന്റെ തോത് വർദ്ധിക്കുകയാണ് എന്ന് ലോകത്തെ 9 നഗരങ്ങളിലെ 2030 വരെയുള്ള വിലമതിക്കലിലെ ആഘാതത്തെക്കുറിച്ചുള്ള McKinsey Global Institute ന്റെ റിപ്പോർട്ടിൽ പറയുന്നു.

$80000 കോടി ഡോളറിന്റെ മൂല്യ നഷ്ടമെന്നത് 2019 ലെ തോത് വെച്ച് നോക്കുമ്പോൾ 26% കുറവാണ്. അത് 42% വരെ കൂടാനുള്ള സാദ്ധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു.

ഓഫീസിലെ കുറഞ്ഞ ഹാജർ നില വാടക കുറക്കുന്നു. അമേരിക്കയിലെ നഗരങ്ങളിൽ പൊതുവേ വാടക കുറഞ്ഞു. San Francisco യിലും New York City യിലും 28% ഉം 18% ഉം ആണ് കുറഞ്ഞത്. യൂറോപ്പിലെ നഗരങ്ങളായ പാരീസിലും ലണ്ടനിലും മ്യൂനിക്കിലും വലിയ കുറവ് സംഭവിച്ചിട്ടില്ല.

— സ്രോതസ്സ് bnnbloomberg.ca | Jul 12, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ