മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല

DR. PP. ABDUL RAZAK | PART 3

1892 മുതലുള്ള ബ്രിട്ടീഷുകാരുടെ റവന്യു പരിഷ്കാരം.
പത്രങ്ങള്‍
നസ്രാണി ദീപിക, കോഴിക്കോട് മനോരമ കലാപത്തിനെതിരായ നിലപാടെടുത്തു.
1900-1920 കാലത്ത് ഇത്തരം പത്രങ്ങള്‍ പോലും മലബാറിലെ tenency കുടിയാന്‍മ പ്രശ്നം പരിശോധിക്കണം, അല്ലെങ്കില്‍ വലിയ ഭൂകമ്പം മലബാറില്‍ ഉണ്ടാകും.
കുടിയാന്‍മ പ്രശ്നം ആണ് കേന്ദ്ര കാരണം.
ഹിമായത്തുള്‍ മുസ്ലീമി എന്ന മഞ്ചേരിയിലെ സഭ. വരേണ്യരുടെ സഭ. അവര്‍ കലാപത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നു.
മദ്രാസ് ഗവര്‍ണര്‍ മലപ്പുറത്ത് വന്നപ്പോള്‍ സ്വീകരണം കൊടുത്തു. ഒരു ഹര്‍ജി കൊടുത്തു. മാപ്പിള വെറും പാട്ടക്കാരായ കുടിയാന്‍മാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കണമെന്നും എന്ന് അതില്‍ പറയുന്നു.
കോളനി വിരുദ്ധ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം എന്ന രണ്ട് വശങ്ങളും കുടിയാന്‍ പ്രശ്നത്തോട് കൂടി ചേരുന്നു. അത് അധിനിവേശ വിരുദ്ധ കലാപമായി മലബാര്‍ കലാപം മാറുന്നു.
തുര്‍ക്കി സുല്‍ത്താനെ ആത്മീയ നേതാവായി കാണുന്ന ഒരു പാരമ്പര്യം മലബാറിലെ മുസ്ലീങ്ങളില്‍ അത്ര ശക്തമല്ലായിരുന്നു.
1857 ല്‍ അതിശക്തമായ ഹിന്ദുമുസ്ലീം ഐക്യത്തോടെ ഒരു ബ്രിട്ടീഷ് വിരുദ്ധ യുദ്ധം നടന്നു. ബ്രിട്ടീഷുകാരും അതുപോലെ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളും അതിന്റെ ശക്തി മനസിലാക്കി. ഹിന്ദുമുസ്ലീം ഐക്യത്തിലൂടേ ബ്രിട്ടീഷ് ഭരണത്തിന് അവസാനം ഉണ്ടാകൂ.
ഒരു കൂട്ടം വരേണ്യ മുസ്ലീം കൂട്ടം ബ്രിട്ടീഷുകാരോടൊപ്പം നിന്ന് വിദ്യാഭ്യാസമുള്‍പ്പടെയുള്ള രംഗത്ത് നേട്ടങ്ങളുണ്ടാക്കണമെന്ന നയം സ്വീകരിച്ചു. അവരും ഗാന്ധിയുടെ ബ്രിട്ടീഷ് വിരുദ്ധത സംശയത്തോടെയാണ് നോക്കിയിരുന്നത്.
അപ്പോഴാണ് വീണുകിട്ടിയ അവസരം പോലെ ഖിലാഫത്ത് വിഷയം വരുന്നു. ഗാന്ധി അത് tactically ഉപയോഗിച്ച് വിട്ടുനില്‍ക്കുന്ന മുസ്ലീങ്ങളെ സമരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. ഏറനാട് വള്ളുവനാട് പ്രദേശത്ത് അതിന് ശക്തമായ പിന്‍തുണ കിട്ടുന്നു.
യുദ്ധം അവസാനിച്ചാല്‍ ഖലീഫ സ്ഥാനത്തിനോ തുര്‍ക്കിക്കോ ഒന്നും മാറ്റമുണ്ടാകില്ല എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തു. എന്നാല്‍ 1918 ല്‍ യുദ്ധം അവസാനിച്ച് 1919 ല്‍ എല്ലാം മാറി. ഖലീഫ സ്ഥാനം അവസാനിപ്പിച്ചു. തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗങ്ങള്‍ സഖ്യ കക്ഷികള്‍ പങ്കിട്ടെടുത്തു.
ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍ മുഗള്‍ കാലത്ത് പോലും ഖലീഫയുമായി എന്തെങ്കിലും വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഖിലാഫത്ത് ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. ഖിലാഫത്തിലേക്ക് മുസ്ലീങ്ങളെ കൊണ്ടുവരുന്നത് ഗാന്ധിയുടെ നേതൃത്വത്തിലാണ്. മലബാറില്‍ അതിന് ഏറ്റവും കൂടുതല്‍ സ്വീകാര്യത കിട്ടുന്നു.
എന്നാല്‍ മാപ്പിളമാരിലെ വലിയൊരു കൂട്ടം ഖിലാഫത്തിന് എതിരായിരുന്നു. പരീക്കുട്ടി മുസലിയാര്‍ നടത്തിയ ഖിലാഫത്ത് അനുകൂല ഫത്വക്ക് എതിരെ പൊന്നാനിയില്‍ മുസ്ലീം പുരോഹിതന്‍മാരുടെ വലിയൊരു സമ്മേളനം നടക്കുന്നു. അവര്‍ ഖിലാഫത്തിനെതിരായി ഫത്വ ഇറക്കി. ഇസ്മില്‍ ഖിലാഫ – ഖിലാഫത്തിന്റെ പേരിലുള്ള കലാപത്തിന്റെ യാഥാര്‍ത്ഥ്യം. നാട്ടില്‍ ഉള്ള ഒരു സര്‍ക്കാരിനെതിരെ ഒരു ഇസ്ലാമിക വിശ്വാസിക്കും കലാപം നടത്താന്‍ മതപരമായ വിശ്വാസം അനുവദിക്കുന്നില്ല. ഒരു മുസ്ലീമും ഈ സമരത്തില്‍ പങ്കെടുക്കരുത്.
പൊന്നാനി താലൂക്കില്‍ കലാപം സജീവമാകാത്തതിന്റെ ഒരു കാരണം ഇതാകും.
കൊണ്ടോട്ടി തങ്ങള്‍ ഉള്‍പ്പടെയുള്ള തങ്ങള്‍മാരും ഈ കലാപത്തിന് എതിരായിരുന്നു.
നിലമ്പൂര്‍, ഇടവണ്ണ, മഞ്ചേരി, മലപ്പുറം, വേങ്ങര, പരപ്പനങ്ങാടി, തിരൂരങ്ങാടി, തിരൂര്, പൊന്നാനി, പെരുന്തല്‍മണ്ണ, അരീക്കോട്, മണ്ണാര്‍കാട്, തുടങ്ങിയ സ്ഥലത്തെ ഇപ്പോഴത്തെ പ്രബല കുടുംബങ്ങള്‍, അവരുടെ 21 ലെ നിലപാട് അന്വേഷിക്കുക. ധനാഠ്യരും വരേണ്യരും ആയ എല്ലാ മുസ്ലീം കുടുംബങ്ങളും കലാപത്തിനെതിരായിരുന്നു.
1921ല്‍ മലബാറില്‍ ഒരു ഹിന്ദു സമുദായം ഇല്ലായിരുന്നു. ജാതിക്കൂട്ടങ്ങളായിരുന്നു അന്നുണ്ടായിരുന്നത്.
ആശാന്റെ ദുരവസ്ഥയിലെ സാധു സ്ത്രീയും ദളിത് വിഭാഗത്തിലെ പുലയനുമാണ് കഥാപാത്രം. കലാപത്തില്‍ അക്രമിക്കപ്പെട്ട നമ്പൂതിരി ഇല്ലത്ത് നിന്ന് രക്ഷപെട്ട സാധുസ്ത്രീ അഭയം പ്രാപിക്കുന്നത് തൊട്ടടുത്തുള്ള ഒരു പ്രശ്നങ്ങളുമില്ലാത്ത പുലയന്റെ വീട്ടിലാണ്. അതില്‍ നിന്ന് കലാപം ഇല്ലങ്ങള്‍ക്കെതിരായിരുന്നു ഹിന്ദുക്കള്‍ക്കെതിരായിരുന്നില്ല – ems
വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ 70 പേരുടെ പട്ടികയില്‍ 52 ാം പേരുകാരന്‍ മേലത്തെ ശങ്കരന്‍ നായര്‍ എന്ന വെറും പാട്ടക്കാരന്റെ പേര്. 56 ാം പേര് തൃക്കലങ്ങോട് അച്ചുതന്‍ നായര്‍. പാട്ടക്കുടിയാന്‍. ഇട്ടിച്ചിപ്പു എന്ന തട്ടാന്‍, ഉണ്ണി ത്തരകന്‍ എന്ന ദളിത് കര്‍ഷക തൊഴിലാളി. വറുതെ വാഗണില്‍ കയറ്റിയവരല്ല. വിചാരണ നടത്തി കുറ്റക്കാരെന്ന് വിധിച്ചവരെയാണ് വാഗണില്‍ കയറ്റിയത്.
തൂവരില്‍ തലവെട്ടി കിണറ്റില്‍ തള്ളിയവരില്‍ 3 മുസ്ലീങ്ങളുണ്ട്.
ബ്രിട്ടീഷുകാര്‍ ഈ സമരത്തെ വര്‍ഗ്ഗീയ കലാപമാക്കി മാറ്റാന്‍ കഴിഞ്ഞു.
കലാപത്തിന്റെ അവസാനഘട്ടില്‍ വലിയ അപഭ്രംശം നടന്നിട്ടുണ്ട്. നിരപരാധികളെ കൊന്നു, മതപരിവര്‍ത്തനം നടത്തി. കലാപത്തിന്റെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമല്ലാതെ ഈ അപഭ്രംശം സംഭവിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷിതമായി കോഴിക്കോട്ടേക്ക് മാറി.
നേതൃത്വമില്ലാത്ത അവസ്ഥ കുറച്ച് കാലം ഉണ്ടായി.

ഒരു അഭിപ്രായം ഇടൂ