ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.