അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് ജോലി തുടങ്ങിയ വളരെ അപകടകരമായ തൊഴിൽ അവസ്ഥയിലാണുള്ളത്.
— സ്രോതസ്സ് democracynow.org | Apr 19, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.