10 – 24 വയസ് പ്രായമായവരിലെ അകാല മരണത്തിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. 13 – 14 വയസ് പ്രായമായവരിൽ പ്രധാന മരണ കാരണവും ഇതാണ്. Florida Atlantic Universityയുടെ Schmidt College of Medicine ലെ ഗവേഷകരും അവരുടെ സഹകാരികളുമാണ് 1999 – 2018 കാലത്ത് അമേരിക്കയിൽ 13 – 14 വയസ് പ്രായമായവരിലെ ആത്മഹത്യയെ കുറിച്ച് പഠിച്ചത്. Annals of Pediatrics and Child Health ജേണലിൽ അവരുടെ പ്രബന്ധം വന്നു. സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ചത്ത് ശേഷം 2008 – 2018 കാലത്ത് 13 – 14 വയസ് പ്രായമായവരുടെ ആത്മഹത്യ ഇരട്ടിയായി. 1999 – 2007 കാലത്ത് ഈ പ്രായക്കാരിൽ ആത്മഹത്യ കുറയുകയായിരുന്നു. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഈ ഗതി സമാനമാണ്. ആയുധങ്ങൾ സാധാരണമായ ഗ്രാമപ്രദേശങ്ങളിലെ ആൺകുട്ടികളിൽ ഇത് കൂടുതൽ വ്യാപകമാണ്.
— സ്രോതസ്സ് Florida Atlantic University | 4/26/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.