നമ്മുടെ സ്റ്റൗകളിൽ നിന്ന് വരുന്ന വാതകം കൂടുതലും മീഥേനാണ്. അൽപ്പായുസായാണെങ്കിലും 10 വർഷ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 100 മടങ്ങ് ആഗോളതപന ശേഷിയുള്ളതാണ് അത്. കത്തുമ്പോൾ അത് കാർബൺ ഡൈ ഓക്സൈഡ് ആയി മാറുന്നു. അമേരിക്കയിലെ കാർബൺ ഉദ്‍വമനത്തിന്റെ പത്തിലൊന്ന് വീട് ചൂടാക്കാനും ആഹാരം പാചകം ചെയ്യാനും വാതകം കത്തിക്കുന്നതാണ്.
നൈട്രജൻ ഓക്സൈഡുകൾ ഉൾപ്പടെയുള്ള വിഷ മലിനീകരണവും പ്രകൃതി വാതകം വീട്ടിലുണ്ടാക്കുന്നു. ഒരു കൂട്ടം ശ്വസന രോഗങ്ങൾക്ക് ഈ മലിനീകരണം കാരണമാകുന്നു എന്ന് Health Effects from Gas Stove Pollution എന്ന റിപ്പോർട്ടിൽ പറയുന്നു. പുറത്ത് നിയമവിരുദ്ധമാകുന്ന നിലയിലെ വായൂ മലിനീകരണം വീട്ടിനകത്ത് വാതക സ്റ്റൗ ഉണ്ടാക്കുന്നു.
— സ്രോതസ്സ് theguardian.com | Brady Seals | 16 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.