ഒരു പുതിയ മഹാ കുരങ്ങ് സ്പീഷീസായി ടാപനൂലി ഒറാങ്ങുട്ടാനുകളെ പ്രഖ്യാപിച്ചത് 2017 ൽ ആണ്. ഖനനം, കൃഷി, തടിവെട്ടൽ തുടങ്ങിയവ കാരണമുള്ള വനനശീകരണം അവയുടെ ആവാസവ്യവസ്ഥ വൻതോതിൽ ചെറുതാക്കുന്നു. 2015 മുതൽ പണി നടക്കുന്ന ചൈന സഹായിക്കുന്ന ഒരു ജലവൈദ്യുതി പദ്ധതി, ഈ ഒറാങ്ങുട്ടാനുകൾ ജീവിക്കുന്ന കാടുകളെ നശിപ്പിക്കുന്നത് അവയുടെ ഉൻമൂലന അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. സമീപ പ്രദേശത്തെ ജനങ്ങൾ ഈ അണക്കെട്ട് പദ്ധതിയെ എതിർത്തു. എന്നാൽ അവരുടെ എതിർപ്പ് അടിച്ചമർത്തപ്പെടുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.