കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്കയുടെ സൈനിക വിലാസമായ .mil ലേക്കുള്ള ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു. അത് മാലി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഏറ്റവും മുകളിലത്തെ ഡൊമെയിൻ ആണ്. ഒരു അക്ഷരത്തിന്റെ തെറ്റ് കാരണം, ആരോഗ്യ വിവരങ്ങൾ, വ്യക്തിത്വ രേഖകൾ, സൈനിക നിർമ്മിതികളുടെ മാപ്പുകൾ, യാത്രാ വിവരങ്ങൾ, ഉന്നത സൈനിക നേതാക്കളുടെ ബുക്കിങ്ങുകൾ, തുടങ്ങിയ വിവരങ്ങളടങ്ങിയ .mil എന്ന വിലാസങ്ങൾക്ക് ലക്ഷ്യം വെച്ച ഇമെയിലുകളാണ് തെറ്റി .ml വിലാസങ്ങളിലേക്ക് പോയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.