വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കോവിഡിന് ശേഷം കൂടുതൽ മണിക്കൂർ ജോലിയെടുക്കുന്നു

വീട്ടിൽ നിന്ന് ജോലിചെയ്ത ജോലിക്കാർ അവരുടെ മേശപ്പുറത്ത് കൂടുതൽ സമയം ചിലവാക്കി. കോവിഡ് മഹാമാരി വന്നതിന് മുമ്പുള്ളതിനേക്കാൾ കൂടിയ ജോലിഭാരമായിരുന്നു അവർ സഹിച്ചത് എന്ന് രണ്ട് ഗവേഷണങ്ങൾ പറയുന്നു. UK, Austria, Canada, US എന്നിവിടങ്ങളിലെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു ജോലിക്കാരന്റെ കമ്പ്യൂട്ടർ രേഖപ്പെടുന്ന ജോലി സമയത്തിന്റെ ശരാശരി ദൈർഖ്യം, കൊറോണവൈറസ് പ്രതിസന്ധിക്ക് ശേഷം ദിവസവും രണ്ട് മണിക്കൂർ വർദ്ധിച്ചു. ബിസിനസ് സഹായിയായ NordVPN Teams എന്ന കമ്പനിയുടെ കണക്കാണിത്. ബ്രിട്ടണിലേയും Netherlands ലേയും തൊഴിലാളികൾ അവരുടെ തൊഴിൽ ആഴ്ച 25% വർദ്ധിപ്പിച്ചു. 8pm മണിക്കാണ് ജോലി നിർത്തുന്നത്.

വിദൂര സംഘ രൂപീകരണ സ്ഥാപനമായ Wildgoose പങ്കുവെച്ച വിവരം അനുസരിച്ച് ബ്രിട്ടണിലെ 44% ജോലിക്കാരും കഴിഞ്ഞ വർഷം കൂടുതൽ ജോലി ചെയ്തു എന്ന് കരുതുന്നു. ഇടത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൂടിയ ജോലിഭാരം റിപ്പോർട്ട് ചെയ്തു.

വീട്ടിൽ ജോലി ചെയ്യുന്നവർ കുറവ് ഭക്ഷണ ഇടവേളകൾ എടുക്കുന്നവും രോഗമുള്ളപ്പോഴും ജോലി ചെയ്യുന്നവരും ആണ് എന്ന് സർവ്വേകളും കാണിക്കുന്നു. ജോലി സമയവും വിശ്രമസമയവും തമ്മിലുള്ള വിടവ് അവ്യക്തമായതിനാൽ കൂടുതൽ ജോലിക്കാരും “always on” ആണ്.

കമ്പനികളുടെ ഉടമകളും കഷ്ടപ്പെടുകയാണ്. കഴിഞ്ഞ വർഷം വിഷാദം, ആകാംഷ, ക്ഷീണം തുടങ്ങിയവയാൽ കഷ്ടപ്പെട്ടു എന്ന് അവരിൽ അഞ്ചിലൊന്ന് പേര് പറഞ്ഞു.

— സ്രോതസ്സ് theguardian.com | 5 Feb 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#classwar

ഒരു അഭിപ്രായം ഇടൂ