[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.]
ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു.
എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.”
ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ വാക്കുകളുടെ ഉപയോഗം വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് അപകടകരമാണ് എന്ന് നിയമത്തെ എതിർക്കുന്നവർ പറയുന്നു.
— സ്രോതസ്സ് thewire.in | 18/May/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.