മാമോഗ്രാമിൽ അസാധാരണത്വം കണ്ടെത്തിയതിന് ശേഷം സ്തന-ബയോപ്സി കിട്ടുന്നതിൽ വെള്ള സ്ത്രീകകളേക്കാൾ കറുത്ത സ്ത്രീകൾക്കും ഏഷ്യൻ സ്ത്രീകൾക്കും കൂടുതൽ താമസം എടുക്കുന്നു. അതിൽ കൂടുതൽ പരിശോധന നടത്തുന്ന സ്ഥലത്തെ ഘടകങ്ങളാണ് ഈ വൈകലിനെ സ്വാധീനിക്കുന്നത്. അത് വ്യവസ്ഥാപിതമായ വംശീയതയിൽ നിന്ന് ഉടലെടുത്തതാകാം. JAMA Oncology ജേണലിലാണ് ഈ കണ്ടെത്തലുകൾ വന്നത്. വെള്ളക്കാരായ രോഗികളുടെ ബയോപ്സി എടുക്കുന്നതിനുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഗവേഷകർ ഈ കാര്യങ്ങൾ കണ്ടെത്തി:
30 days out ൽ: ഏഷ്യൻ സ്ത്രീകൾക്ക് ബയോപ്സി കിട്ടാതിരിക്കാനുള്ള അപകട സാദ്ധ്യത 66% കൂടുതലും കറുത്ത സ്ത്രീകളിൽ 52% കൂടുതലും, ഹിസ്പാനിക് സ്ത്രീകളിൽ 50% കൂടുതലും ആണ്.
90 days out ൽ: കറുത്ത സ്ത്രീകൾക്ക് 28% കൂടതലും, ഏഷ്യൻ സ്ത്രീകൾക്ക് 21% കൂടതലും ഹിസ്പാനിക് സ്ത്രീകൾക്ക് 12 % കൂടുതലും ആണ്.
— സ്രോതസ്സ് University of Washington School of Medicine/UW Medicine | Jun 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.