മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു.

മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.

അതിൽ കൂടുതലായി, “internet cafes/kiosks” പോലുള്ള സ്ഥലത്തെ കമ്പ്യൂട്ടർ പോലുള്ള പൊതുവായുള്ള ഉപകരണങ്ങളിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യരുതെന്നും പത്ര പ്രസ്ഥാവനയിൽ ആളുകളെ ഉപദേശിച്ചു. അങ്ങനെ ചെയ്യുകയാണെങ്കിൽ ആ കോപ്പികൾ ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പാക്കണമെന്നും അതിൽ പറയുന്നു.

എന്നിരുന്നാലും ഞായറാഴ്ച മെയ് 29 ന് UIDAIയുടെ മുമ്പത്തെ നിർദ്ദേശങ്ങളെക്കുറിച്ച് മറ്റൊരു പത്രപ്രസ്ഥാവന PIB ഇറക്കി. മെയ് 27 ന്റെ പ്രസ്ഥാവനയിൽ തെറ്റിധാരണയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിൽ പറയുന്നു.

എന്തുകൊണ്ടാണ് UIDAIയുടെ ബാംഗ്ലൂർ ഓഫീസ് മെയ് 27 ന് ഇറക്കിയതെന്ന് PIB പറയുന്നു, “അവരത് ഇറക്കിയത് ഫോട്ടോഷോപ്പ് ചെയ്ത ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്ന ശ്രമത്തിന്റെ സന്ദർഭത്തിലായിരുന്നു.”

“UIDAI നൽകിയിട്ടുള്ള ആധാർ കാർഡുടമകൾ തങ്ങളുടെ UIDAI ആധാർ നമ്പർ ഉപയോഗിക്കുന്നതിലും പങ്കുവെക്കുന്നതിലും സാധാരണ prudence മാത്രം നടത്തുക,” മെയ് 29 ന് വന്ന പത്രപ്രസ്ഥാവനയിൽ പറയുന്നു.

— സ്രോതസ്സ് thewire.in | 29/May/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ