ജൂലിയൻ അസാഞ്ച് സ്വതന്ത്രനായി

1901 ദിവസം Belmarsh maximum സുരക്ഷാ ജയിൽ ചിലവഴിച്ചതിന് ശേഷം ജൂൺ 24 ന് രാവിലെ അദ്ദേഹം പുറത്തുവന്നു. ലണ്ടൻ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഉച്ച തിരിഞ്ഞ് അദ്ദേഹത്തെ Stansted വിമാനത്താവളത്തിൽ കൊണ്ടുവിട്ടു. അവിടെ നിന്ന് അദ്ദേഹം ഒരു വിമാനത്തിൽ കയറി ബ്രിട്ടൺ വിട്ടു.

grass-roots organisers, പത്ര സ്വാതന്ത്ര്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, തുടങ്ങി ഐക്യരാഷ്ട്ര സഭ വരെയുള്ളവരുടെ ആഗോള campaign ന്റെ ഫലമാണ് ഇത്. അമേരിക്കയുടെ നിയമ വകുപ്പുമായി ദീർഘകാലം കൂടിയാലോചന ചെയ്യാൻ അതിനാലായി. അത് പ്രകാരം ഒരു കരാറിലെത്തി.

2×3 മീറ്റർ സെല്ലിൽ അഞ്ച് വർഷക്കാലം ദിവസം 23 മണിക്കൂർ ഏകാന്ത തടവിൽ കഴിഞ്ഞ അദ്ദേഹം തന്റെ ഭാര്യ Stella Assange ഉം ജയിൽ കമ്പികൾക്കപ്പുറത്ത് നിന്ന് മാത്രം കണ്ട കുട്ടികളോടും ഒത്തുചേരാൻ പോകുകയാണ്.

സർക്കാരുകളുടെ അഴിമതി, മനുഷ്യാവകാശ ലംഘനം, അധികാരികളെ അവരുടെ പ്രവർത്തിയിൽ ഉത്തരവാദിത്തത്തിൽ കൊണ്ടുവരിക തുടങ്ങിയവയെ സംബന്ധച്ച groundbreaking വാർത്തകൾ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയിട്ടിട്ടുണ്ട്. ഈ തത്വങ്ങളുടേയും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളുടേയും പേരിൽ പ്രധാന എഡിറ്ററായ ജൂലിയന് കടുത്ത വില കൊടുക്കേണ്ടതായി വന്നു.

അദ്ദേഹം ആസ്ട്രേലിയയിൽ തിരിച്ചെത്തിയതിൽ, ഞങ്ങളോടൊപ്പം നിന്ന, ഞങ്ങളോടൊപ്പം സമരം ചെയ്ത, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിച്ച എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു.

— സ്രോതസ്സ് wikileaks | Jun 25, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ