പോലീസ് നിരീക്ഷണ കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ 60- വയസായ Lisa Edwards മരിച്ചതിനെ തുടർന്ന് അവർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് Knoxville, Tennessee ൽ പ്രതിഷേധക്കാർ സംഘം ചേർന്നു. പ്രാദേശിക ആശുപത്രിയിൽ നിന്ന് പുറത്തുവിട്ടതിന് ശേഷവും പോകാത്തതിന് അതിക്രമിച്ച് കയറിയ കുറ്റം ചാർത്തി Edwards നെ ഫെബ്രുവരി 5 ന് അറസ്റ്റ് ചെയ്തു. അവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവർ ആശുപത്രി വേഷം ആയിരുന്നു ധരിച്ചിരുന്നത്. “എനിക്കൊരു പക്ഷാഘാതം വരാൻ പോകുന്നു,” എന്നും “എനിക്ക് ശ്വസിക്കാനാകുന്നില്ല” എന്നും അതുകൊണ്ട് തനിക്ക് ആരോഗ്യ സേവനം വേണമെന്ന് പോലീസിനോട് ആവർത്തിച്ച് പറയുന്നത് പോലീസുകാരുടെ bodycam video യിൽ കാണാം.
“നിങ്ങളെന്നെ ചാകാൻ വിടുകയാണ്” എന്ന് Knoxville പോലീസിനോട് മറ്റൊരു അവസരത്തിൽ Lisa Edwards പറയുന്നുണ്ട്. “ഇതെല്ലാം ഒരു അഭിനയമാണ്” എന്ന് പറഞ്ഞ് പോലീസ് അവരുടെ മുന്നറീപ്പുകളെ അവഗണിച്ചു. ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോകുന്നതിന് പകരം പോലീസുകാർ അവരെ നിരീക്ഷണ കാറിന്റെ പിറകിൽ കയറ്റി. അവിടെ വെച്ച് അവരുടെ പ്രതികരണം ഇല്ലാതെയായി. അവസാനം അവരെ Fort Sanders Regional Medical Center എന്ന അതേ ആശുപത്രിയിലെത്തിച്ചു. അവിടെ അവരെ life support കൊടുത്തി. അടുത്ത ദിവസം അവർ മരിച്ചു.
— സ്രോതസ്സ് democracynow.org | Feb 28, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.