സുപ്രീം കോടതി ജഡ്ജി Clarence Thomas നെ Ethics in Government Act പ്രകാരം അന്വേഷണം നടത്തണമെന്ന് 5 പ്രധാന ഡമോക്രാറ്റുകൾ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. മുമ്പ് അറിഞ്ഞിരുന്നതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ പണക്കാരായ ഗുണഭോക്താക്കളിൽ നിന്ന് സ്വീകരിച്ചു എന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഇത്. യാത്രക്കുൾപ്പടെ $1,000 ഡോളറിൽ കൂടുതലുള്ള സമ്മാനങ്ങൾ ലഭിക്കുമ്പോൾ അത് പ്രസിദ്ധപ്പെടുത്തമെന്നാണ് നിയമം.
Judiciary Committee തലവൻ Jerry Nadler, Oversight Committee അംഗം Jamie Raskin, Democratic Caucus സഹ തലവൻ, Ted Lieu എന്നിവർ ഒപ്പുവെച്ച ഒരു കത്ത് House Oversight Committee യിലെ പ്രധാന അംഗമായ ന്യൂയോർക്കിലെ ജനപ്രതിനിധി Alexandria Ocasio-Cortez അറ്റോർണി ജനറലായ Merrick Garland ന് അയച്ചു. അതിൽ ഇങ്ങനെ പറയയുന്നു, “വ്യവസായ പ്രമുഖർ, പണക്കാരും രാഷ്ട്രീയമായി സജീവമായ ഉന്നതരും നൽകുന്ന സമ്മാനങ്ങൾ പുറത്തുപറയുന്നതിൽ ജസ്റ്റീസ് തോമസിന്റെ തുടരുന്ന പരാജയം, judicial ethics ന്റെ നാണമില്ലാത്ത അനാദരവും അതേപോലെ വ്യക്തമായ നിയമ ലംഘനങ്ങളുമാണ്.”
— സ്രോതസ്സ് democracynow.org | Aug 16, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.