ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് ‘yedoma’ എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. അത് വഴി മുമ്പ് ഉറഞ്ഞ മണ്ണിൽ സംഭരിക്കപ്പെട്ടുള്ള കാർബൺ സൂഷ്മ ജീവികൾക്ക് ലഭ്യമാകുന്നു. അവ അതിനെ പൊട്ടിച്ച് കാർബൺ ഡൈ ഓക്സൈഡും മീഥേനും ആയി പുറത്തുവിടുന്നു. ഹരിതഗൃഹവാതകം പുറത്ത് വരുനനത് ആഗോളതപനത്തെ ശക്തമാക്കും. അതിനെ permafrost-carbon feedback എന്ന് പറയുന്നു.
— സ്രോതസ്സ് University of Cologne | Jan 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.