Tigrayan People’s Liberation Front (TPLF) ന്റെ പട്ടാളക്കാർ ജനങ്ങളെ കൊല്ലുകയും സ്ത്രീകളിലും പെൺകുട്ടികളിലും കൂട്ടബലാൽസംഗവും ലൈംഗിക ആക്രമണവും നടത്തുന്നു. എത്യോപ്യയുടെ Amhara പ്രദേശത്ത് അവർ സ്വകാര്യ, പൊതു, വസ്തുക്കൾ കൊള്ളയടിച്ചു. ഡസൻ കണക്കിന് സാക്ഷികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് Amnesty International ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. 2021 ഓഗസ്റ്റിലും സെപ്റ്റംബറിലുമാണ് ഏറ്റവും കൂടതൽ അക്രമം അരങ്ങേറിയത്. Amhara പ്രദേശം Tigrayan സൈന്യത്തിന് കീഴിലായി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. അവർക്കെതിരെ പ്രാദേശിക ജനക്കൂട്ടസേനയും ആയുധമെടുത്ത താമസക്കാരും നടത്തുന്ന പ്രതിരോധം വർദ്ധിപ്പിച്ച സമയത്താണ് കുറ്റകൃത്യങ്ങൾ നടന്നത്.
— സ്രോതസ്സ് amnesty.org | Feb 16, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.