വംശീയ തലച്ചോറ് എന്ന് വിളിക്കുന്ന ഒരു ശേഖരം Smithsonian Institution കൈവശം വെച്ചിരിക്കുന്നു Washington Post വ്യക്തമാക്കി. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ 255 തലച്ചോറുകൾ ആ ശേഖരത്തിലുണ്ട്. വെള്ളക്കാരുടെ മേധാവിത്വം ശാസ്ത്രീയമായി തെളിയിക്കാൻ ശ്രമിച്ച ഒരു വംശീയ നരവംശശാസ്ത്രജ്ഞന്റെ നിർദ്ദേശ പ്രകാരമാണ് മരിച്ച കറുത്തവരുടേയും ആദിവാസികളുടേയും മറ്റ് നിറമുള്ളവരുടേയും തലയിൽ നിന്നാണ് ഈ തലച്ചോറുകളിൽ കൂടുതലും ശേഖരിച്ചത്. അതിൽ കൂടുതലും അവരുടെ കുടുംബങ്ങളുടെ സമ്മതം വാങ്ങാതെയാണ് ചെയ്തത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.