അമേരിക്കയിലെ മരുന്നുകളുടെ കുതിച്ചുയരുന്ന വില നിയയന്ത്രിക്കാനായി ബൈഡൻ സർക്കാർ ഒരു പടി എടുക്കുന്നു. Medicare വിലകുറക്കാനുള്ള വിലപേശലിന് വേണ്ടി എടുത്ത ആദ്യ 10 മരുന്നുകളുടെ ഒരു പട്ടിക ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ചില ഇൻസുലിൻ ഉൽപ്പന്നങ്ങളും ബൈഡൻ സർക്കാർ ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയുടെ വിലപേശലിലൂടെ അടുത്ത ദശാബ്ദത്തിൽ $10,000 കോടി ഡോളറിന്റെ ലാഭിക്കാനാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. വമ്പൻ മരുന്നിന് വലിയ ഒരു അടിയാണ് ഈ നീക്കം. ഇതിനെതിരെ അവർ കോടതിയിൽ പോകാനാണ് പദ്ധതിയിടുന്നത്. മരുന്നു വില വിലപേശാനായി Medicare ന് അനുമതി കൊടുത്ത Inflation Reduction Act കഴിഞ്ഞ വർഷം പാസാക്കിയതിന് ശേഷം 8 കേസുകളാണ് അവർ കൊടുത്തത്.
— സ്രോതസ്സ് democracynow.org | Aug 30, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.