പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു.

OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും അതേ ദിവസം കൊടുംകാറ്റ് അടിച്ചു. അവിടെ 8 പേർ മരിച്ചു.

ഈ ദുരന്തത്തിൽ കോർപ്പറേറ്റിനെ പിഴയിടാൻ വിസമ്മതിച്ച OSHA ഒരു കത്ത് പ്രസിദ്ധപ്പെടുത്തി. സംഭവത്തിന് ശേഷം നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ ധാരാളം അപകട സാദ്ധ്യതളെ സൂചിപ്പിക്കുന്നതായിരുന്നു അത്.

ഏറ്റവും വലിയ വ്യാകുലത സ്ഥാപനത്തിലെ Emergency Action Plan (EAP) പ്രകാരമുള്ളള മെഗാഫോണായിരുന്നു. അത് പൂട്ടി വെച്ചിരുന്നതിനാൽ ഉപയോഗിക്കാനായില്ല. അതുപോലെ DLI4 ലെ കാലാവസ്ഥാ സുരക്ഷ സ്ഥലങ്ങളുടെ സ്ഥാനം ചില ജോലിക്കാർക്ക് കണ്ടെത്താനായില്ല.

കത്ത് പ്രകാരം, നകൊടുംകാറ്റ് അടിക്കുന്നതിന് പത്ത് മിനിട്ട് മുമ്പ് വന്ന പ്രാദേശിക കാലാവസ്ഥാ മുന്നറീപ്പിന് പ്രതികരണമായി ശുചിമുറിയിൽ പോകാനായി ആമസോൺ മാനേജർമാർ ജോലിക്കാരോട് നിർദ്ദേശിച്ചു. മരണപ്പെട്ട ആറുപേർ അവിടെ എത്തിയ ശേഷം അത് തകർന്നു.

— സ്രോതസ്സ് wsws.org | 28 Apr 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ