2020 – 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്.
ജനുവരി 2020 – ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്.
ഈ രണ്ട് വർഷങ്ങളിൽ ലോകം മൊത്തം 1.5 കോടി ആളുകൾ മരിച്ചു. മെയ് 4 വരെ രാജ്യങ്ങൾ WHO ക്ക് കൊടുത്ത റിപ്പോർട്ട് പ്രകാരം 6,243,038 പേരാണ് മരിച്ചിരിക്കുന്നത്. അതായത് കോവിഡ്-19 കാരണം മരിച്ച മൂന്നിലൊന്ന് പേർ ഇൻഡ്യയിൽ നിന്നാണ്.
— സ്രോതസ്സ് downtoearth.org.in | 05 May 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.