തന്റെ ജീവിതത്തിന് വ്യത്യാസമുണ്ടാക്കിയ പ്രീയപ്പെട്ട പകരക്കാരനായ അദ്ധ്യാപകൻ കാറിലാണ് ജിവിക്കുന്നതെന്ന് കണ്ട പൂർവ്വ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് വരണമെന്നും സഹായം ചെയ്യണമെന്നും പ്രചോദനമുണ്ടായി. ഒരു സംഭാവന വെബ് സൈറ്റിൽ പരസ്യം കൊടുത്ത് Steven Nava പൂർവ്വ വിദ്യാർത്ഥി $27,000 ഡോളർ സമാഹരിച്ച് അദ്ധ്യാപകന് നൽകി. ആ ചെക്ക് Fontana, California യിലെ Jose Villarruel എന്ന ആ അദ്ധ്യാപകൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ Mr. V എന്നായിരുന്നു വിളിച്ചിരുന്നത്. മാർച്ച് 11 ന് അദ്ദേഹത്തിന് 77 വയസായി. മുമ്പത്തെ വിദ്യാർത്ഥികൾ ഒത്തു ചേർന്ന് നടത്തിയ ഒരു ആശ്ചര്യ പാർട്ടിയിൽ വെച്ച് Nava അദ്ദേഹത്തിന് ചെക്ക് സമ്മാനിച്ചു.
— സ്രോതസ്സ് cnn.com | Mar 15, 2021
[എന്ത് തരം സമൂഹമാണിത്. കുട്ടികൾ പിരിവ് നടത്തി അദ്ധ്യാപകന് ജീവിത സൗകര്യം ഒരുക്കുന്നു. കഷ്ടം. എല്ലാവർക്കും ഈ ഭൂമിയിൽ അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ട്. മുതലാളിത്തം അവസാനിപ്പിക്കുക.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.