Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.