കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം വാങ്ങിയവരുടെ വ്യക്തിത്വ വിവരങ്ങൾ RBI ഓ ബാങ്കുകളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആറ് വർഷങ്ങളായി Rs 586,891 കോടി രൂപയുടെ ചീത്ത വായ്പകളിൽ ബാങ്കുകൾ തിരികെ പിടിച്ചത് വെറും Rs 109,186 കോടി രൂപ മാത്രമാണ്. മൊത്തം അടക്കാത്ത വായ്പകൾ (എഴുതി തള്ളിയത് ഉൾപ്പടെ. കഴിഞ്ഞ മൂന്ന് വർഷം തിരിച്ച് പിടിച്ച വായ്പകളെ ഒഴുവാക്കിയത്) Rs 10.32 ലക്ഷം കോടി രൂപയാണ്. എഴുതിത്തള്ളൽ കൂടി ഉൾപ്പെടുത്തിയാൽ NPA ratio 3.9% ആയിരിക്കില്ല, പകരം 7.47% ആയിരിക്കും. FY2012-13 ന് ശേഷം ബാങ്കുകൾ ഞെട്ടിപ്പിക്കുന്ന Rs 15,31,453 കോടി രൂപ എഴുതിത്തള്ളി എന്ന് RBI യുടെ മറുപടി കാണിക്കുന്നു.

എഴുതിത്തള്ളി NPAs കുറക്കുന്നതിൽ മുന്നിൽ State Bank of India ആണ്. Rs 24,061 കോടി രൂപയുടെ കടമാണ് അവർ എഴുതിത്തള്ളിയത്. അതിന് പിറകിൽ Rs 16,578 കോടി രൂപയുമായി Punjab National Bank. Union Bank എഴുതിത്തള്ളിയത് Rs 19,175 കോടി രൂപയും Central Bank of India എഴുതിത്തള്ളിയത് Rs 10,258 കോടി രൂപയും Bank of Baroda എഴുതിത്തള്ളിയത് Rs 17,998 കോടി രൂപയും ആണ്.

എഴുതിത്തള്ളലിന്റെ സിംഹഭാഗവും സംഭവിച്ചത് പൊതുമേഖലാ ബാങ്കുകളിലാണ്. കഴിഞ്ഞ മൂന്ന് വർഷം അവർ Rs 366,380 കോടി രൂപ എഴുതിത്തള്ളി. അത് മൊത്തം എഴുതിത്തള്ളലിന്റെ 62.45% ആണ്.

— സ്രോതസ്സ് newsclick.in | 24 Jul 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ