ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്

ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 – 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി.

ബോണ്ടിന് alcohol abuse disorder ന്റെ പകുതി മാനദണ്ഡങ്ങളുണ്ട്. ബോണ്ട് സിനിമകളിലെ ഉൽപ്പന്ന സ്ഥാപനത്തെക്കുറിച്ചും പഠനം പരിശോധിച്ചു. കാലക്രമത്തിൽ ബോണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അതിന്റെ എണ്ണം കൂടിവരുകയാണ്. 1960കളിൽ ശരാശരി 5 ഉൽപ്പന്നങ്ങളായിരുന്നു ബോണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് മദ്യ ബ്രാന്റുകൾ പ്രദർശിപ്പിച്ചിരുന്നതേയില്ല. 2010കളായപ്പോൾ 30 ഓളം ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. മദ്യം മുതൽ കാറുകൾ വരെ അതിൽ പെടുന്നു. മദ്യ ബ്രാന്റുകളുടെ എണ്ണവും വളരേറെ കൂടിയിട്ടുണ്ട്.

— സ്രോതസ്സ് statista.com | Martin Armstrong | Sep 29, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ