ട്വിറ്ററിനെ Elon Musk ഏറ്റെടുക്കുന്നതിൽ സൗദി അറേബ്യയുടെ പങ്ക് കാരണമുള്ള ദേശീയ സുരക്ഷാ വ്യാകുലതകൾ സംയുക്ത സർക്കാർ അന്വേഷിക്കണം എന്ന് ഡമോക്രാറ്റിക് സെനറ്ററായ Chris Murphy ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമ കമ്പനിയിലെ തന്റെ $190 കോടി ഡോളറിന്റെ ഓഹരികൾ മറിച്ച് $4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ സൗദി അറേബ്യയിലെ രാജകുമാരൻ Alwaleed bin Talal
മസ്കിനെ സഹായിച്ചു. മസ്ക് കഴിഞ്ഞാൽ സൗദിയിലെ സ്ഥാപനങ്ങളാണ് ടിട്വറിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടലിന്റെ ദേശീയ സുരക്ഷാ കുഴപ്പങ്ങളെക്കുറിച്ച് Committee on Foreign Investment in the United States(CFIUS) അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. US Treasury Department ആണ് ആ കമ്മറ്റി നയിക്കുന്നത്. അമേരിക്കയുടെ ബിസിനസിനെ ഏറ്റെടുക്കുന്ന വിദേശികളെ ഇവർ പരിശോധിക്കുന്നു. പ്രശ്നങ്ങൾ കണ്ടാൽ ആ ഇടപാട് ഇവർക്ക് നിർത്താനും അധികാരമുണ്ട്.
— സ്രോതസ്സ് cnn.com | Oct 31, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.