ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 – 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 – 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് വർദ്ധിക്കാനുള്ള പ്രധാന കാരണം. ലോകത്തെ ഏറ്റവും വേഗത്തിൽ ചൂട് കൂടുന്ന സമുദ്രമാണ് ഇൻഡ്യൻ സമുദ്ര പ്രദേശം എന്ന് മുമ്പ് കണ്ടെത്തിയിരുന്നു. 1951 – 2015 കാലത്തെ ആഗോള ശരാശരി 0.7°C താപനില വർധനവുണ്ടായപ്പോൾ ഇവിടെ അത് ഒരു ഡിഗ്രി വർദ്ധനവായിരുന്നു. ആഗോളമായി സമുദ്രത്തിലെ താപഉള്ളടക്കം 2021 ൽ റിക്കോഡ് നിലയിലെത്തി.
— സ്രോതസ്സ് downtoearth.org.in | 18 May 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.