കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി.
ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു.
600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ Brunt Ice Shelf പൊട്ടി അടർന്ന് കടലിൽ ഒഴുകി. ദക്ഷിണാർദ്ധ ഗോളത്തിൽ ജനുവരി വേനൽകാലമാണ്.
— സ്രോതസ്സ് commondreams.org | Feb 08, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.