ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi’s, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. അതിൽ കൂടുതലും സ്ത്രീകളാണ്. 6,404 രൂപയാണ് ($75 ഡോളർ) ഇവരുടെ മാസ ശമ്പളം. ശമ്പളത്തിൽ 56.25% വർദ്ധിപ്പിക്കാ സർക്കാരിന്റെ ഒരു സമിതി ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. എന്നാൽ സമരം ചെയ്യുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്നത് മൂന്നിരട്ടി വർദ്ധനവാണ്. ധാക്കക്ക് പുറത്തുള്ള വ്യവസായ നഗരമായ Gazipur ൽ സമരം ചെയ്ത 400 ഓളം തൊഴിലാളികളെയാണ് പോലീസ് വെടിവെച്ചത്.

— സ്രോതസ്സ് france24.com | 08/11/2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ