മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം.
HARJEET SINGH സംസാരിക്കുന്നു:
ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ നയിക്കുന്നത്. ഞങ്ങളുടെ ഭയം ശരിയായതായിരുന്നു അത്. ഇവിടെ എന്ത് സംഭവിക്കണം എന്ന് ഫോസിലിന്ധന വ്യവസായം നിർവ്വചിക്കുന്നത് നമുക്ക് അനുവദിച്ച് കൊടുക്കാനാവില്ല. ആദ്യം പ്രശ്നമുണ്ടാക്കിയ ഈ വ്യവസായത്തെ സർക്കാർ നിയന്ത്രിക്കണം.
നീതിയുക്തവും തുല്യതപരവുമായി ഫോസിലിന്ധനങ്ങളെ നാം നീക്കം ചെയ്യണം എന്ന ആവശ്യം ഞങ്ങളുന്നയിക്കുന്നു.
— സ്രോതസ്സ് democracynow.org | Dec 06, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.