ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം

ലോകത്തെ അതി സമ്പന്നർ വൻതോതിലും സുസ്ഥിരമല്ലാതെയും കാർബൺ പുറത്തുവിടുന്നു. സാധാരണക്കാരെ പോലെ അല്ല അവർ. അവരുടെ ഉദ്‍വമനത്തിന്റെ 50% – 70% വരുന്നത് അവർ നടത്തിയ നിക്ഷേപങ്ങളിൽ നിന്നാണ്. ശരാശരി 30 ലക്ഷം ടൺ കാർബൺ പ്രതിവർഷം പുറത്തുവിടുന്നു എന്നാണ് ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപങ്ങളുടെ പുതിയ വിശകലനം കാണിക്കുന്നത്. താഴെയുള്ള 90% മനുഷ്യരുടെ നിക്ഷേപങ്ങളിൽ നിന്നുണ്ടാകുന്നതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്.

ഫോസിലിന്ധനങ്ങൾ, സിമന്റ് പോലുള്ള മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളിലെ ശതകോടീശ്വരൻമാരുടെ നിക്ഷേപം, Standard & Poor 500 കൂട്ടം കമ്പനികളുടെ ശരാശരിയേക്കാൾ രണ്ടിരട്ടി കൂടുതലാണ്. ലോകത്തെ ഏറ്റവും വലിയതും ശക്തമായതും ആയ കോർപ്പേററ്റുകളിൽ ശതകോടീശ്വരൻമാർക്ക് വലിയ നിക്ഷേപങ്ങളുണ്ട്. ഈ കമ്പനികൾ പ്രവർത്തിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്താൻ അതിനാൽ അവർക്ക് കഴിയുന്നു. സർക്കാർ അവരെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണം. കാർബൺ ഉദ്‍വമനം കുറക്കാൻ കോർപ്പറേറ്റുകളെ നിർബന്ധിക്കുന്ന നിയമങ്ങൾ സർക്കാർ കൊണ്ടുവരണം. കർക്കശമായ റിപ്പോർട്ടിങ് നടപ്പാക്കണം. മലിനീകരണ വ്യവസായങ്ങളുടെ സമ്പത്തിനും നിക്ഷേപങ്ങൾക്കും പുതിയ നികുതി ചുമത്തണം.

— സ്രോതസ്സ് policy-practice.oxfam.org | 07/11/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ