വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്.
ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്.
ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാരും പറയുന്നു. മില്ലേനിയൽസിന്റെ ഇടയിൽ അത് 44% ആണ്. (Baby Boomers ൽ അത് 20%)
— സ്രോതസ്സ് marketwatch.com | Apr 11, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.