എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു

by Richard Stallman
[From Datamation, March 1 1996]

ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു.

ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്‍വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന text editor ആണത്. എന്നാൽ പാസാക്കിയ നിയമം അശ്ലീലതക്ക് അതീതമായതാണ്. “indecent” സംസാരത്തെ അത് തടയുന്നു. പ്രസിദ്ധമായ കവിത മുതൽ Louvre ൽ തൂങ്ങിക്കിടക്കുന്ന masterpieces മുതൽ സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചുള്ള ഉപദേശം മുതൽ … സോഫ്റ്റ്‍വെയർ വരെ ആകാം.

സ്വാഭാവികമായും ഈ നിയമത്തിനെതിരെ ധാരാളം എതിർപ്പുകൾ ഉണ്ടായി. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് മാത്രമല്ല, erotica ഇഷ്ടപ്പെടുന്നവർ മാത്രമല്ല, പത്ര സ്വാതന്ത്ര്യത്തെ പരിഗണിക്കുന്ന എല്ലാ ആളുകളും എതിർത്തു.

എന്നാൽ ഓരോ പ്രാവശ്യവും സമൂഹത്തോട് എന്താണ് അപകടത്തിലാകുന്നത് എന്ന് പറയേണ്ടതായി വരുന്നു. സെൻസർഷിപ്പിന്റെ ശക്തികൾ ഒരു കള്ളവുമായാണ് പ്രതികരിച്ചത്: പ്രശ്നം ലളിതമായി pornography ആണെന്ന് അവർ തുറന്ന് സംസാരിച്ചു. മുന്നാലോചന ഈ കള്ളം പ്രശ്നത്തെക്കുറിച്ചുള്ള അവരുടെ മറ്റ് പ്രസ്ഥാവനകളിൽ കയറ്റിവെക്കുന്നത് വഴി ജനത്തിന് തെറ്റായ വിവരം കൊടുക്കുന്നതിൽ അവർ വിജയിച്ചു. അതുകൊണ്ട് ഇപ്പോൾ ഞാൻ എന്റെ സോഫ്റ്റ്‍വെയർ സെൻസർ ചെയ്യുകയാണ്.

Eliza എന്ന പ്രസിദ്ധമായ “doctor program” ഇമാക്സിൽ ഉണ്ട്. MIT യിലെ പ്രൊഫസർ Weizenbaum ആണ് ആദ്യം അത് വികസിപ്പിച്ചത്. ഒരു റൊഗേറിയൻ സൈക്കോതെറാപ്പിസ്റ്റിനെ അനുകരിക്കുന്നതാണ് ഈ പ്രോഗ്രാം. ഉപയോക്താക്കൾ പ്രോഗ്രാമിനോട് സംസാരിക്കുന്നു. ഉപയോക്താക്കളുടെ തന്നെ പ്രസ്ഥാവനകളെ ആവർത്തിച്ച് പ്രോഗ്രാം പ്രതികരിക്കുന്നു. പ്രത്യേക വാക്കുകളുടെ വലിയ ഒരു പട്ടിക തിരിച്ചറിഞ്ഞാണ് അത് ചെയ്യുന്നത്.

ധാരാളം സാധാരണമായ ശാപവാക്കുകൾ തിരിച്ചറിയുകയും അതിനോട് സന്ദര്‍ഭോചിതമായി ഭംഗിയുള്ള സന്ദേശം നൽകി പ്രതികരിക്കാനായി ആസൂത്രണം ചെയ്തതാണ് Emacs ഡോക്റ്റർ പ്രോഗ്രാം. ഉദാഹരണത്തിന്, “നിങ്ങൾ ദയവ് ചെയ്ത് നിങ്ങളുടെ നാക്ക് നോക്കാമോ?” അല്ലെങ്കിൽ “അസഭ്യമാകേണ്ട.” അത് ചെയ്യാനായി അതിന് ശാപവാക്കുകളുടെ ഒരു പട്ടിക വേണം. അതായത് പ്രോഗ്രാമിന്റെ സ്രോതസ് കോഡ് വഷളത്തരമായിരുന്നു.

അതുകൊണ്ട് ഈ ആഴ്ച ഞാൻ ആ സൗകര്യത്തെ നീക്കം ചെയ്തു. ഡോക്റ്ററിന്റെ പുതിയ പതിപ്പിൽ നിങ്ങളതിനെ ശപിച്ചാൽ മോശം വാക്കുകളെ അത് തിരിച്ചറിയില്ല. പകരം നന്നായി അറിയാത്തതിനാൽ നിങ്ങൾ പറഞ്ഞ ശകാരവാക്ക് തിരികെ പറയും. (പുതിയ പതിപ്പ് തുടങ്ങുമ്പോൾ നിങ്ങളുടെ സംരക്ഷണത്തിനായി അത് സെൻസർ ചെയ്തിരിക്കുന്നു എന്ന് അത് പ്രഖ്യാപിക്കുന്നു.)

അപമര്യാദയുള്ള നെറ്റ്‍വർക്ക് പ്രസിദ്ധീകരണങ്ങളുടെ പേരിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ഭീഷണിയാണ് അമേരിക്കക്കാർ ഇപ്പോൾ നേരിടുന്നത്. ഇൻ്റർനെറ്റ് വഴിയുണ്ടാകുന്ന ജയിൽ ശിക്ഷ ഒഴുവാക്കാനായി കൃത്യമായ നിയമങ്ങൾ നിങ്ങൾക്ക് ലഭ്യമാകുന്നത് സഹായകരമാണ്. എന്നിരുന്നാലും ഇത് അസാദ്ധ്യമാണ്. നിരോധിച്ച വാക്കുകളെക്കുറിച്ച് നിയമങ്ങൾ സൂചിപ്പിക്കാൻ പാടില്ല. അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നത് അതേ നിയമങ്ങളുടെ ലംഘനമാണ്.

എന്താണ് “അപമര്യാദ” എന്നതിനെക്കുറിച്ച് ഞാൻ തീർച്ചയായും ഊഹിക്കുകയാണ്. എനിക്കിത് ചെയ്യണം, കാരണം വേറെ ആർക്കും അതറിയില്ല. ഏറ്റവും വ്യക്തവും സാധ്യവും ആയ അർത്ഥം, ടെലിവിഷന് വേണ്ടിയുള്ള അതിന്റെ അർത്ഥമാണ്. അതിനെ ഞാൻ താൽക്കാലികമായ അനുമാനം ആയേ എടുക്കുന്നുള്ളു. എന്നിരുന്നാലും നിയമത്തിന്റെ ആ വ്യാഖ്യാനം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് നമ്മുടെ കോടതികൾ തള്ളിക്കളയാനുള്ള നല്ല ഒരു സാദ്ധ്യതയുണ്ട് അവിടെയുണ്ട്.

പുസ്തകം, മാസിക പോലുള്ള പ്രസിദ്ധീകരണത്തിനുള്ള ഒരു മാധ്യമമാണ് ഇന്റെർനെറ്റ് എന്ന് കോടതികൾ തിരിച്ചറിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അവരത് ചെയ്താൽ, ഇന്റർനെറ്റിലെ “മാന്യമല്ലാത്ത” പ്രസിദ്ധീകരണങ്ങളെ നിരോധിക്കുന്ന ഏത് നിയമത്തേയും അവർ മൊത്തത്തിൽ തള്ളിക്കളയുന്നു.

doctor program നേയോ മാന്യതാ നിയമത്തേയോ അനുവദിക്കുന്ന “അസഭ്യതയുടെ” നിർവ്വചനത്തെ അംഗീകരിക്കുക വഴി കലങ്ങിയ പകുതി നടപടികൾ കോടതികൾ സ്വീകരിക്കുകയും എന്നാൽ പൊതു വായനശാലകളിൽ നിന്ന് ഏത് കുട്ടികൾക്കും ഓടിച്ച് നോക്കാനാകുന്ന ചില പുസ്തകങ്ങളെ നിരോധിക്കുകയും ചെയ്യുമോ എന്നത് എന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണ്. വർഷങ്ങൾക്ക് ശേഷം പൊതു വായനശാലകളെ ഇന്റർനെറ്റ് പകരം വെക്കുമ്പോൾ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കുറച്ച് നമുക്ക് നഷ്ടപ്പെടും.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് മറ്റൊരു രാജ്യം ഇന്റർനെറ്റിന് സെൻസർഷിപ്പ് ചുമത്തി. അത് ചൈനയാണ്. ഈ രാജ്യത്ത് ചൈനയെക്കുറിച്ച് നല്ല മതിപ്പില്ല. അതിന്റെ സർക്കാർ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്നില്ല. നമ്മുടെ സർക്കാരുകൾ അവയെ എത്രമാത്രം ബഹുമാനിക്കും? ഇവിടെ അത് സംരക്ഷിക്കാൻ താങ്കൾ എത്ര മാത്രം പരിശ്രമിക്കും?

(ഈ അദ്ധ്യായം പഴഞ്ചനാണ്:)

നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ Voters Telecommunications Watch മായി ബന്ധപ്പെടുക. പശ്ചാത്തല വിവരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തന നിർദ്ദേശങ്ങൾക്കും വേണ്ടി അവരുടെ വെബ് സൈറ്റ് http://www.vtw.org/ സന്ദർശിക്കുക. ഫെബ്രുവരിയിൽ സെൻസർഷിപ്പ് വിജയിച്ചു, എന്നാൽ നവംബറിൽ നമുക്ക് അതിനെ പരാജയപ്പെടുത്താനാകും.

— സ്രോതസ്സ് gnu.org | Richard Stallman | Mar 1 1996

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ