ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു.

പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP മായി (ഹോളീവുഡ്ഡിലെ പ്രധാന സ്റ്റുഡിയോകളുടേയും പ്രൊഡക്ഷൻ കമ്പനികളുടേയും കൂട്ടായ വിലപേശൽ പ്രതിനിധി) സമരത്തിലാണ്. മെയ് 2 നാണ് WGA സമരം തുടങ്ങിയത്. 1988 ലെ സമരത്തിന്റെ അത്ര ദൈർഘ്യം അതിന് വന്നുകൊണ്ടിരിക്കുകയാണ്. അന്ന് 154 ദിവസങ്ങളാണ് സമരം നടന്നത്. ജൂലൈ 14 മുതൽ SAG-AFTRA സമരത്തിലാണ്. അവരുടെ ഏറ്റവും വലിയ സമരം ആറ് മാസം നീണ്ടു നിന്നിരുന്നു. 2000 ൽ ആയിരുന്നു അത്.

……

റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയുടെ കിഴക്കും പടിഞ്ഞാറുമുള്ള ശാഖകളുടെ ഭരണസമിതികളും അവരുടെ സംയുക്ത ചർച്ചാ സമിതിയും എല്ലാവരും കരാർ അംഗീകരിക്കുന്നതിന് വോട്ട് ചെയ്തു, തുടർന്ന് പണിമുടക്ക് അവസാനിപ്പിക്കുമെന്നും എഴുത്തുകാർക്ക് ബുധനാഴ്ച പുലർച്ചെ 12:01 മുതൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രഖ്യാപിച്ചു.

— സ്രോതസ്സ് vox.com | Alissa Wilkinson | Sep 18, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ