ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ കുറവ് കിട്ടുന്നു. ഊർജ്ജം അപ്പോഴും ഗ്രിഡ്ഡിലേക്ക് ആണ് കൊടുക്കുന്നത്. കുറവ് സംഘടിപ്പിക്കുന്നത് പങ്കാളികളായ ഊ‍ർജ്ജ വിതരണ കമ്പനികളാണ്. എന്നാൽ നിങ്ങളാണ് സോളാർ പാനലിന്റെ ഉടമസ്ഥൻ. അതുകൊണ്ട് നിങ്ങളുടെ പുരപ്പുറത്തല്ല പാനലുകൾ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഉത്പാദിപ്പിക്കുന്ന ഊർജ്ജം നിങ്ങളുടേതാണ്. അഞ്ചോ ആറോ പാനലുകൾ നിങ്ങളുടെ പുരപ്പുറത്ത് സ്ഥാപിക്കുന്നതിലും ചിലവ് കുറവാണ് അത്. അത് ഉടമസ്ഥന്റെ വീട്ടിലേക്ക് ഊർർജ്ജ വിതരണം നടത്താൻ ഗ്രിഡ്ഡിനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സഹ ഉടമസ്ഥതാ വ്യവസ്ഥയുടെ ഒരു കുഴപ്പം. അതുകൊണ്ട് standing charges ഉം അധിക ചിലവും മറ്റും അടക്കേണ്ടതായി വരും.

— സ്രോതസ് earthbound.report, rippleenergy.com | Apr 26, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ