ഒരു മാനഹാനി കേസിൽ ലോക പ്രസിദ്ധനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ Michael Mann ന് കഴിഞ്ഞ ആഴ്ച $10 ലക്ഷം ഡോളറിന് മേലെയുള്ള നഷ്ടപരിഹാരം കിട്ടി. 2012 ലാണ് മാൻ രണ്ട് വലതുപക്ഷക്കാരായ വിമർശകർക്കെതിരെ കേസ് കൊടടുക്കുന്നത്. Competitive Enterprise Institute ന്റെ ഭാഗമായിരുന്ന Rand Simberg എഴുതി, “Mann നെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ Jerry Sandusky എന്ന് വിളിക്കാം. എന്നാൽ കുട്ടികളെ പീഡിപ്പിക്കുന്നതിന് പകരം അയാൾ ഡാറ്റയെ ആണ് പീഡിപ്പിച്ചത്”. Penn State University യിലെ ഫുട്ട്ബാൾ കോച്ചായിരുന്ന Sandusky കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ആളാണ്. ആ സമയത്ത് Mann ഒരു പ്രൊഫസറായിരുന്നു. Mann ന്റെ ഗവേഷണത്തെ “തട്ടിപ്പ്” എന്ന് National Review ന്റെ ഒരു എഴുത്തുകാരനായിരുന്ന Mark Steyn പറഞ്ഞു. തന്റെ മാനഹാനി കേസിൽ ആ രണ്ടുപേർക്കും എതിരായ ഐകകണ്ഠമായ ഈ വിധി, കാലാവസ്ഥാ ശാസ്ത്രജ്ഞരെ തെറ്റായി ആക്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല എന്ന് വ്യക്തമാക്കും എന്ന് Dr. Mann പ്രതീക്ഷിക്കുന്നു.
— സ്രോതസ്സ് democracynow.org | Feb 13, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.