ലോകത്തെ ആദ്യത്തെ ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക് SSAB ഉത്പാദിപ്പിച്ചു ഉപഭോക്താവിന് എത്തിച്ച് കൊടുത്തു. ഇരുമ്പ് ഉരുക്ക് നിർമ്മാണത്തിന്റെ ഫോസിലിന്ധനം ഉപയോഗിക്കാത്ത മൂല്യ ചങ്ങലയിലെ ഒരു പ്രധാനപ്പെട്ട പടിയാണ് ഈ പരീക്ഷണ വിതരണം. SSAB, LKAB, Vattenfall എന്നിവരുടെ HYBRIT പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലും ആണിത്. ജൂലൈയിൽ HYBRIT സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യത്തെ ഉരുക്ക് SSAB Oxelösund പുറത്തിറക്കി. ഈ സാങ്കേതികവിദ്യയിൽ കൽക്കരിക്ക് പകരം ഫോസിലിന്ധനമുപയോഗിക്കാത്ത ഹൈഡ്രജൻ ആണ് ഉപയോഗിച്ചത്. അത് നല്ല ഫലം നൽകി. ആ ഉരുക്ക് ആദ്യത്തെ ഉപഭോക്താവായ Volvo Group ന് കൊടുത്തു. direct reduction പ്രക്രിയയിൽ ഹൈഡ്രജൻ വാതകമാണ് ഉപയോഗിച്ചത്. ഫോസിലിന്ധനമുപയോഗിക്കാതെ വെള്ളത്തിന്റെ electrolysis നടത്തിയാണ് ഹൈഡ്രജൻ ഉത്പാദിപ്പിച്ചത്. അത് ഭാവിയിലെ ഉപയോഗത്തിന് സംഭരിച്ച് വെക്കാനും ആകും. Luleåയിലെ HYBRIT ന്റെ pilot നിലയത്തിൽ ലോകത്തിലെ ആദ്യത്തെ hydrogen-reduced sponge iron ജൂലൈ 2021 ന് ഉത്പാദിപ്പിച്ചു.
— സ്രോതസ്സ് greencarcongress.com | 19 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.