ഐഡഹോയിൽ 31 ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്തു

Coeur d’Alene എന്ന നഗരത്തിൽ വെച്ച് ഐഡഹോ പോലീസ് സവർണ്ണ ദേശീയവാദി സംഘമായ Patriot Front മായി ബന്ധമുള്ള 31 പേരെ അറസ്റ്റ് ചെയ്തു. North Idaho Pride Alliance എന്ന സംഘടന നടത്തിയ സമ്മേളനത്തിന് അടുത്ത് അറസ്റ്റ് ചെയ്ത ആളുകൾ സംഘം ചേരുന്നതായി കണ്ടു. ആ ആളുകൾ ഒരു U-Haul ട്രക്കിൽ പ്രവേശിക്കുന്നത് കണ്ട ഒരു കാഴ്ചക്കാരൻ പോലീസിനെ വിളിച്ചു. “ഒരു ചെറിയ സൈന്യം വണ്ടിയിൽ വരുന്നത് പോലെയാണ് അത് തോന്നിയത്,” എന്ന് അയാൾ പറഞ്ഞു. പോലീസുകാർ ട്രക്ക് തടയുകയും അകത്തുള്ള ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹളക്കുള്ള ഗൂഢാലോചന നടത്തിയ ഒരു കുറ്റകൃത്ത്യം അവരിൽ ചാർത്തി. guards, shields, riot gear, smoke grenade എന്നിവയുമായാണ് അവരെ കണ്ടത്.

Patriot Front ന്റെ സ്ഥാപകമായ Thomas Rousseau ന്റെ കൈവശം ഇതിന്റെ പദ്ധതിയുണ്ടായിരുന്നു. 2017 ൽ വെർജിനിയയിലെ Charlottesville ൽ നടന്ന Unite the Right റാലിക്ക് ശേഷം നവ-നാസി പ്രസ്ഥാനമായ Vanguard America ൽ നിന്ന് ഭിന്നിച്ച് മാറിയ സംഘമാണ് ഇത്. Charlottesville റാലിയിൽ Vanguard America അംഗങ്ങളെ Rousseau നയിച്ചിരുന്നു. ആ റാലിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത Heather Heyer നെ കാറിടിച്ച് കയറ്റി കൊന്നതിന് ശിക്ഷിക്കപ്പെട്ട നവ-നാസി Alex Fields Jr. ഉം ആ റാലിയിൽ പങ്കെടുത്തിരുന്നു.

— സ്രോതസ്സ് wsws.org | 12 Jun 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ