പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% വർദ്ധിപ്പിച്ച് $275 ഡോളറാക്കി. അതേ സമയം ഈ ജീവൻ രക്ഷാ ഔഷധത്തിന്റെ വില താങ്ങാനാകാതെ വന്നപ്പോൾ കഴിഞ്ഞ വർഷം ഇൻസുലിൻ റേഷനായി ഉപയോഗിക്കാൻ 13 ലക്ഷം അമേരിക്കക്കാർ നിർബന്ധിതരായി. Sanofi, Novo Nordisk ഉം Eli Lilly ചേർന്ന് അമേരിക്കയിലെ 90% കമ്പോളവും പിടിച്ചിരിക്കുന്നു. മറ്റ് കമ്പനികളും Eli Lilly ന്റെ പാത പിൻതുടരണമെന്ന് HELP Committee ചെയർമാനയാ Bernie Sanders ആവശ്യപ്പെട്ടു.

— തുടർന്ന് വായിക്കുക help.senate.gov | 03.01.2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ