ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു.

₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ കുടുംബം നിരന്തരം ബാങ്കിൽ പോയി. പണം ലഭിക്കുന്ന അകൗണ്ട് അവരുടെ പേരിലല്ലായിരിക്കാം, കൂടുതൽ മോശമായി അവർക്ക് നിയന്ത്രിക്കാനാകാത്ത ഒരു ജോയിന്റ് അകൗണ്ടോ ആകാം എന്ന് പ്രാദേശിക അധികാരികൾ വ്യക്തമാക്കി.

ഗ്രാമീണ മഹാരാഷ്ട്രയിലെ ഒരു അസ്വസ്ഥതാപരമായ മാതൃകയെ ഉയർത്തിക്കാണിക്കുന്ന ഒരു കാര്യമാണ് Sonawane ന്റെ അനുഭവം. സാങ്കേതികവും ഉദ്യോഗസ്ഥപരവും ആയ പ്രശ്നങ്ങൾ കാരണം ആധാർ ബന്ധിപ്പിച്ച് ബാങ്ക് അകൗണ്ടുകൾ ആയിരക്കണക്കിന് സ്ത്രീകൾക്ക് ക്ഷേമ ഗുണങ്ങൾ നിഷേധിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇവരുടെ അവസ്ഥ പ്രത്യേകിച്ചും വ്യാജോക്തിയാണ്. സർക്കാരിന്റെ സബ്സിഡികളും ക്ഷേമപരിപാടികളും തടസങ്ങളില്ലാതെ ലഭിക്കാനുള്ള ഡിജിറ്റൽ വ്യക്തിത്വ സംവിധാനം എന്ന് പറഞ്ഞ ആധാർ 2010 ൽ ഇൻഡ്യയിൽ തുടങ്ങിയപ്പോൾ അതിന്റെ മുഖമായിരുന്നു അവർ.

— തുടർന്ന് വായിക്കുക business-standard.com | Abhijeet Kumar | Apr 18 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ