“തലകുനിക്കൂ, മുതലാളിത്തം.” സ്വതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടും എന്ന കെട്ടുകഥ പ്രചരിപ്പിക്കാനുള്ള എല്ലാ കാരണവും ഉള്ള ബിസിനസ് സൗഹൃദമായ Economist മാസികയിൽ നിന്നാണത്. അമ്പരപ്പിക്കുന്ന അവകാശവാദവുമായാണ് അതിലെ ലേഖനം തുടരുന്നത്: “എങ്ങനെ ദാരിദ്ര്യം കുറക്കാം എന്ന് ലോകത്തിന് ഇന്ന് അറിയാം.” ചിലപ്പോൾ നാം വിശ്വസിക്കണമെന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്യാവുന്ന ഡാറ്റ അവതരിപ്പിക്കുന്നതാകാം.
മറ്റ് മഹാ-മുതലാളിമാർ അവരുടെ ഇളക്കമുള്ള വിശ്വാസങ്ങൾക്ക് പ്രതിരോധമുണ്ടാക്കാനായി സമാനമായി അതിശയോക്തി പ്രകടിപ്പിക്കുന്നു. American Enterprise Institute ന്റെ ഒരു വക്താവ് പറഞ്ഞു: “അമേരിക്കയുടെ സ്വതന്ത്ര സ്ഥാപന വ്യവസ്ഥയാണ്. ലോകം മൊത്തം വ്യാപിക്കാനായി തുടങ്ങിയതാണത്. അവർ നിങ്ങളെ നോക്കി പറയുന്നു, ‘അവരുടെ ജീവിതം, അവരുടെ സ്വാതന്ത്ര്യം, അവരുടെ സാധനങ്ങൾ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ അവരുടെ ദാരിദ്ര്യത്തിന്റേയും ദുഷ്ഭരണത്തിന്റേയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു..'” എന്നാൽ ദാരിദ്ര്യത്തിന്റെ ചങ്ങലകൾ കൂടുതൽ മനുഷ്യരിൽ വരിഞ്ഞ് മുറുകുന്നതായാണ് വസ്തുതകൾ പരിശോധിച്ചപ്പോൾ വ്യക്തമായി.
സമ്പത്തിന്റെ അടിസ്ഥാനത്തിൽ തീവൃ ദാരിദ്ര്യം വർദ്ധിച്ചു
Credit Suisse Global Wealth Databook 2016 പ്രകാരം, ലോകത്തെ ഒരു പൗരന്റെ ശരാശരി സമ്പത്ത് $2,222 ഡോളറാണ്. 2007 ലെ $3,248 ഡോളറിനേക്കാൾ അത് കുറഞ്ഞിരിക്കുന്നു. മാന്ദ്യത്തിന് ശേഷം നേടിയ $35 ലക്ഷം കോടി ഡോളർ സമ്പത്തിൽ ലോകത്തെ സമ്പന്നർ അവർക്ക് അവകാശപ്പെട്ടതിനേക്കാൾ കൂടുതൽ എടുക്കുന്നു. ലോക ശരാശരി $1,000 ഡോളറിലധികം കുറഞ്ഞു!
വർദ്ധിക്കുന്ന ദാരിദ്ര്യത്തെ കാണിക്കുന്ന മറ്റ് സൂചകങ്ങളും ഉണ്ട്. Credit Suisse സമ്പത്ത് ഡാറ്റ അനുസരിച്ച് തന്നെ വെറും 7 വർഷങ്ങൾ കൊണ്ട് ലോകത്തെ Gini Coefficient എന്ന അസമത്വത്തിന്റെ സൂചിക 88.1 ൽ നിന്ന് 92.7 ലേക്ക് കുതിച്ചുയർന്നു. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വം നാടകീയമായി വളർന്നു. അത് ഞെട്ടിക്കുന്ന വളർച്ചയാണ്. ലോകം രണ്ടായി കൂടുതൽ പിളരുന്നു എന്നതിന്റെ തെളിവ്.
ചൈനയുടേയും മറ്റ് വികസ്വര രാജ്യങ്ങളുടേയും വളർച്ച കാരണം രാജ്യങ്ങൾ തമ്മിലുള്ള ആഗോള അസമത്വം കുറയുന്നു എന്നത് വ്യാപകമായ തെറ്റിധാരണയാണ്. എന്നാൽ പൊതുവായി വരുമാന അസമത്വത്തെക്കുറിച്ചാണ് ആ അവകാശവാദം. പിന്നെ അത് ഭാഗികമായേ ശരിയാകുന്നുള്ളു. ആഗോള വരുമാന അസമത്വം കുറയുന്നത് താരതമ്യ വ്യവസ്ഥയിലാണ്. അതായത് വരുമാനം ദിവസം $1,000 ഡോളറിൽ നിന്ന് $1,500 വർദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ $1 ഡോളറിൽ നിന്ന് $2 ഡോളറായാൽ കൂടുതൽ ശരാശരി വർദ്ധനവുണ്ടാകുന്നു.
ദാരിദ്ര്യത്തിന്റെ പരിധി പരിഹാസ്യമായി താഴ്ന്നതാണ്
പ്രതിദിനം $1.25 ഡോളറിൽ നിന്ന് $1.90 ഡോളറിലേക്ക് ലോക ദാരിദ്ര്യ പരിധി അടുത്ത കാലത്ത് ലോക ബാങ്ക് വർദ്ധിപ്പിച്ചു. ദിവസവും അതിജീവിക്കാനുള്ള ഈ തുകയുടെ അസംബന്ധത്തെ ധാരാളം കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറഞ്ഞത് $5 ഡോളറെങ്കിലും വേണമെന്ന് United Nations Conference on Trade and Development വാദിക്കുന്നു. ActionAid പറയുന്നത് $10 ഡോളറാണ്. എന്തിന് $1.90 ഡോളറിന്റെ ദാരിദ്ര്യ രേഖ “മദ്ധ്യ വരുമാന രാജ്യങ്ങൾക്ക് വളരെ ദുരിതപരമാണ്,” എന്ന് ലോക ബാങ്ക് സമ്മതിക്കുന്നു. അത്, ദിവസം US $6 ഡോളർ എന്ന, ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാനുള്ള ഉയർന്നതോ ഇടത്തരമോ ആയ അപകട സാദ്ധ്യതയുള്ള IDA [ലോകത്തെ ഏറ്റവും ദരിദ്രമായ] രാജ്യങ്ങളിലെ ജനങ്ങളുടെ 50% നേക്കാളും കൂടുതലാണ് എന്ന് പരിഗണിക്കപ്പെടുന്നു.
അത് കൂടാതെ, പണപ്പെരുപ്പം അനുസരിച്ച് ദാരിദ്ര്യ പരിധി ഉയർത്തുന്നില്ല. ലോക ബാങ്ക് ദാരിദ്ര്യ പരിധി പ്രതിദിനം $1.01 ഡോളറെന്ന് 1985 ലെ purchasing power parity ഉപയോഗിച്ച് ആദ്യം നിശ്ചയിച്ചു. 2011 ലെ purchasing power parity ക്ക് അനുസരിച്ച് പ്രതിദിനം $1.90 ഡോളറായി അത് കാലക്രമേണ ഉയർത്തി. എന്നാൽ പണപ്പെരുപ്പം വെച്ച് നോക്കിയാൽ 1985 ലെ $1.01 ഡോളർ എന്നത് 2011 ലെ $2.10 ഡോളറാണ്. മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടതിൽ നിന്നും വളരെ താഴ്ന്നതാണ് ലോക ബാങ്കിന്റെ ഏറ്റവും പുതിയ പരിധി.
ചൈനയുടെ കീർത്തി എടുക്കുകയും സംഖ്യകൾ വീണ്ടും കൃത്രിമം ചെയ്യുകയും
“ദാരിദ്ര്യത്തിൽ നിന്നുള്ള രക്ഷപെടൽ” എന്ന് വിളിക്കുന്നതിൽ കൂടുതലും ചൈനയിലാണ് സംഭവിച്ചത്. അവിടെ 1980കൾ മുതൽ കാർഷിക സമൂഹത്തിലെ ദശലക്ഷക്കണക്കിന് ആളുകൾ സാങ്കേതികവിദ്യക്കുള്ള ഫാക്റ്ററികളിലെ ജോലികൾക്കും സേവന സംബന്ധമായ സ്ഥാനങ്ങൾക്കും വേണ്ടി വൻതോതിൽ നഗരങ്ങളിലേക്ക് പോയി.
2000 ൽ ഐക്യ രാഷ്ട്ര സഭയുടെ Millennium Development Goals (MDGs) ദാരിദ്ര്യം പകുതിയാക്കി എന്ന് പറഞ്ഞ് അതിനെ മുതലാക്കി. എന്നാൽ ചൈനയിലെ വരുമാന നേട്ടത്തെ ഉൾപ്പെടുത്താനായി 1990 വരെ പിറകോട്ട് പോയി. തങ്ങളുടെ ദാരിദ്ര്യ ലഘൂകരണ ലക്ഷ്യങ്ങൾ നേടാനായി എന്ന് ഉറപ്പ് വരുത്താനായി ഐക്യരാഷ്ട്ര സഭ സ്ഥിതിവിവരവും കലോറിപരവും ആയ നിലവാരത്തിന് മാറ്റം വരുത്തുകയും ചെയ്തു.
ദിവസം $1 ഡോളർ അധികം, ഈ അവസ്ഥകളിൽ കഴിയുമ്പോൾ അതിന് വിലയുണ്ടോ?
ദശലക്ഷക്കണക്കിന് ആളുകളെ ചൈന “ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നു”. എന്നാൽ യഥാർത്ഥത്തിൽ അവർക്ക് ദിവസം കുറച്ച് അധികം ഡോളർ കിട്ടി. അതേ സമയം രാജ്യം സമ്പത്തിന്റെ കാര്യത്തിൽ കൂടുതൽ അസമത്വത്തിലായി.
ചൈനയിലെ മദ്ധ്യവർഗ്ഗം പലകാര്യത്തിലും പിന്നോക്കം പോയി. ആപ്പിളിന്റെ ഫാക്റ്ററിയിലെ ജോലി സമയം ആഴ്ചയിൽ 60 മണിക്കൂർ കഴിഞ്ഞു എന്ന് China Labor Watch പറയുന്നു. അതിൽ കൂടുതലും ശമ്പളമില്ലാത്തതാണ്. കളിപ്പാട്ട നിർമ്മാണ ഫാക്റ്ററിയിലെ തൊഴിലാളികളുടെ ജോലി സമയം ദിവസം 11 മണിക്കൂറാണ്. ആഴ്ചയിൽ 6 ഓ 7 ഓ ദിവസം ജോലി ചെയ്യണം. കുറഞ്ഞ ശമ്പളമാണ് കിട്ടടുന്നത്. അതേ സമയം രാത്രിയിൽ പത്ത് തൊഴിലാളികൾ കുളിക്കാനായി ചൂടുവെള്ളം പോലുമില്ലാത്ത ചെറിയ മുറിയിൽ കിടന്നുറങ്ങുന്നു. Walmart നും Home Depot നും ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്റ്ററികളിൽ കുറവ് ശമ്പളം കിട്ടുന്ന നൂറ് കണക്കിന് വിദ്യാർത്ഥി തൊഴിലാളികളുണ്ട്. ചൂടുള്ള പൊടിപിടിച്ച, ബാഷ്പശീലമുള്ള രാസവസ്തുക്കൾ നിറഞ്ഞ വായുവുള്ള ഒരു ആരോഗ്യ സുരക്ഷയും ഇല്ലാത്ത വർക്ക് ഷോപ്പുകളിൽ അവർ ജോലിയെടുക്കുന്നു.
രാജ്യത്തിന്റെ അതുല്യമായ സാമ്പത്തിക വളർച്ചയിലും 20 വർഷം മുമ്പുള്ളത്ര സന്തോഷമുള്ളവരല്ല ചൈനക്കാർ എന്ന് ധാരാളം സർവ്വേകളും പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അവരുടെ ദൈനം ദിന സുസ്ഥിതിയിൽ കുറവ് പൊതുവായി അനുഭവപ്പെടുന്നുണ്ട്.
അത് ചൈനക്ക് പുറത്തും ശരിയാണ്. വികസ്വര രാജ്യങ്ങളിലെ മദ്ധ്യവർഗ്ഗത്തിന്റെ സ്വഭാവം എന്നത് “കോലാഹലമുള്ള മെഗാ സിറ്റി, നികൃഷ്‌ടമായ ദാരിദ്ര്യം, കുറ്റകൃത്യം, തൽക്കാലോപയോഗ പൊതുഗതാഗത വ്യവസ്ഥയിലെ തിരക്ക്, നിങ്ങളുടെ വരുമാനം എല്ലാ തരത്തിലേയും അഴിമതിക്കാരായ ഉദ്യോഗസ്ഥരിലേക്ക് ചോർന്നൊലിക്കുന്നതും” ആയ ജീവിതം ആണെന്ന് BBC മാധ്യമ പ്രവർത്തകൻ Paul Mason എഴുതി. Mike Davis ന്റെ “Planet of Slums” നെക്കുറിച്ചുള്ള ഒരു നിരൂപണത്തിൽ “മനുഷ്യന്റേയും ചവറിന്റേയും വെറുപ്പുണ്ടാക്കുന്ന ചവറ്കൂനകളുടേയും, ബാലവേല സാധാരണമായ, ബാലവേശ്യാവൃത്തി സാധാരമായ, ഗുണ്ടാ സംഘങ്ങളും സമാന്തരസൈനിക വിഭാഗങ്ങൾ ഭരിക്കുന്ന, ശുദ്ധജലത്തിന്റേയോ പൊതുശുചിത്വത്തിന്റെ ലഭ്യതയില്ലാത്ത, വിദ്യാഭ്യാസത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടേയും കാര്യം ചിന്തിക്കുക പോലും വേണ്ടാത്ത ആസൂത്രണമില്ലാത്ത അന്യായക്കുടിയേറ്റത്തിന്റേയും കുടിലുകളുടെ പട്ടണങ്ങളുടേയും തിരശ്ചീനമായ പരപ്പുകൾ,” എന്ന് നഗര പ്രദേശങ്ങളെ വിവരിച്ചു. വ്യാജോക്തിപരമായ അവസ്ഥകൾ സ്ഥിരമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നമ്മെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ലോക ബാങ്ക് പോലുള്ള നവലിബറൽ സ്ഥാപനങ്ങളുടെ നയങ്ങളാലാണ് ഇതിന്റെ വലിയ ഭാഗം സംഭവിച്ചത്.
അവസ്ഥ മെച്ചപ്പെടുകയാണോ? തങ്ങളുടെ ശതകോടിക്കണക്കിന് വരുന്ന ഇരകളുടെ ഒരു വിപ്ലവം കാരണം തങ്ങളുടെ സുഖകരമായ ജീവിതത്തിന് ശല്യമുണ്ടാകാൻ ആഗ്രഹിക്കാത്ത മുതലാളിമാരുടെ മനസുകളിൽ മാത്രം.
— സ്രോതസ്സ് commondreams.org | Paul Buchheit | Nov 06, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.